കൊച്ചി: ഐ എസ് ആര് ഒ ചാരക്കേസില്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) മുന്‍ ജോയിന്റ് ഡയറക്ടര്‍ ആര്.ബി.ശ്രീകുമാറിന്റെ അറസ്റ്റ് ഹൈക്കോടതി വിലക്കി. ശ്രീകുമാറിനെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു.
സിബിഐക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍എസ്.വി.രാജുവിന്റെ എതിര്‍പ്പ് അവഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
മറ്റു കേസുകള്‍ക്കൊപ്പം പരിഗണിക്കാമെന്ന് കോടതി വാദത്തിനിടെ വ്യക്തമാക്കി. എതിര്‍പ്പില്ലെന്നും അതുവരെ അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പു നല്കാനാവില്ലന്നും എ എസ് ജി അറിയിച്ചു. തുടര്‍ന്നായിരുന്നു കോടതിയുടെ ഉത്തരവ്.
ചാരക്കേസില്‍ ഗൂഢാലോചന ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് ശ്രീകുമാറിനെതിരെ ചുമത്തിയിട്ടുള്ളത്. കേസ് തിങ്കളാഴ്ച കോടതി പരിഗണിക്കും.
Also Read: വ്യാജ അഭിഭാഷക സെസി സേവ്യർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ