/indian-express-malayalam/media/media_files/gzeZgm5jfVvO3epSmUHi.jpeg)
തന്റെ മുൻഗാമിയായ കെ ശിവനെക്കുറിച്ച് തന്റെ ചില വിമർശനാത്മക പരാമർശങ്ങൾ വിവാദമായതിനെത്തുടർന്ന് ആത്മകഥ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് താൻ പിന്മാറുകയാണെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് ശനിയാഴ്ച പറഞ്ഞു.
വിവാദത്തിന്റെ വെളിച്ചത്തിൽ ‘നിലാവ് കുടിച്ച സിംഹങ്ങൾ’ എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണം പിൻവലിക്കാൻ തീരുമാനിച്ചതായി സോമനാഥ് സ്ഥിരീകരിച്ചു.
ഒരു സ്ഥാപനത്തിൽ ഉന്നത പദവിയിലെത്താനുള്ള യാത്രയിൽ ഓരോ വ്യക്തിയും ചില വെല്ലുവിളികളിലൂടെ കടന്നുപോകേണ്ടിവരുമെന്ന് പിടിഐയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ആത്മകഥയിൽ തന്റെ മുൻഗാമിയായ ശിവനെക്കുറിച്ച് ചില വിമർശനാത്മക പരാമർശങ്ങൾ ഉണ്ടെന്നുള്ള മാദ്ധ്യമ റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു സോമനാഥ്.
“ഇത്തരം പ്രധാന സ്ഥാനങ്ങൾ വഹിക്കുന്ന വ്യക്തികൾക്ക് നിരവധി വെല്ലുവിളികളിലൂടെ കടന്നുപോകേണ്ടി വന്നേക്കാം. അവയിലൊന്നാണ് ഒരു സ്ഥാപനത്തിൽ സ്ഥാനങ്ങൾ നേടുന്നതുമായി ബന്ധപ്പെട്ട വെല്ലുവിളികൾ, ”എല്ലാവരും കടന്നുപോകേണ്ട വെല്ലുവിളികളാണിതെന്നും അദ്ദേഹം പറഞ്ഞു.
“കൂടുതൽ ആളുകൾക്ക് ഒരു സുപ്രധാന തസ്തികയ്ക്ക് അർഹതയുണ്ടായേക്കാം. ഞാൻ ആ പ്രത്യേക പോയിന്റ് കൊണ്ടുവരാൻ ശ്രമിച്ചു. ഇക്കാര്യത്തിൽ ഒരു പ്രത്യേക വ്യക്തിയെയും ഞാൻ ലക്ഷ്യമിട്ടിട്ടില്ല, ”അദ്ദേഹം വിശദീകരിച്ചു.
ചന്ദ്രയാൻ-2 ദൗത്യത്തിന്റെ പരാജയ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വ്യക്തതയില്ലായ്മ തന്റെ പുസ്തകത്തിൽ പരാമർശിച്ചിട്ടുള്ളതായി അദ്ദേഹം പറഞ്ഞു.
ജീവിതത്തിലെ വെല്ലുവിളികളോടും പ്രതിബന്ധങ്ങളോടും പൊരുതി നേടിയെടുക്കാൻ ആഗ്രഹിക്കുന്ന ആളുകളെ പ്രചോദിപ്പിക്കാനുള്ള ശ്രമമാണ് തന്റെ ആത്മകഥയെന്നും അല്ലാതെ ആരെയെങ്കിലും വിമർശിക്കാനുള്ളതല്ലെന്നും ഐഎസ്ആർഒ ചെയർമാൻ വ്യക്തമാക്കി.
Also Read: ഉറക്കമില്ലാത്ത രാത്രികൾ, തെറ്റാത്ത കണക്കുകൾ; സൂര്യചന്ദ്രമാരെ കൈപ്പിടിയിലാക്കാൻ ചുക്കാൻ പിടിച്ച കൈകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.