/indian-express-malayalam/media/media_files/uploads/2021/04/Kerala-High-Court-1.jpg)
കൊച്ചി: ഐഎസ്ആർഒ ചാരക്കേസിലെ മുൻകൂർ ജാമ്യവ്യവസ്ഥ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുൻ ഡിജിപി സിബി മാത്യൂസ് സമർപ്പിച്ച ഹർജയിൽ ഹൈക്കോടതി സിബിഐയുടെ നിലപാട് തേടി. ഒക്ടോബർ 21നകം വിശദീകരണം നൽകണം.
സിബി മാത്യുസ് സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് കെ. ഹരിപാൽ പരിഗണിച്ചത്. തിരുവനന്തപുരം സെഷൻസ് കോടതി ഓഗസ്റ്റ് 24ന് സിബി മാത്യൂസിന് രണ്ട് മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. രണ്ട് മാസത്തെ കാലാവധി തീരുന്ന മുറക്ക് വിചാരണക്കോടതിയിൽ ഹാജരായി ജാമ്യമെടുക്കണമെന്നും നിർദേശിച്ചിരുന്നു.
ജാമ്യത്തിലെ ഈ വ്യവസ്ഥ സുപ്രീം കോടതി വിധിക്ക് വിരുദ്ധമാണെന്നും വിചാരണ തീരും വരെയാണ് സാധാരണ ജാമ്യം അനുവദിക്കാറെന്നും സിബി മാത്യുസ് ഹർജിയിൽ ചൂണ്ടിക്കാട്ടി. കേസിലെ ഒന്നാം പ്രതിയടക്കമുള്ളവർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും ബോധിപ്പിച്ചു.
കേസിൽ നാലാം പ്രതിയാണ് സിബി മാത്യുസ്. ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് സിബിഐ സിബി മാത്യുസിനു മേൽ ചുമത്തിയിട്ടുള്ളത്.
Also read: ഡ്രൈവിംഗ് ലൈസന്‍സിന്റെയും വാഹന പെര്‍മിറ്റുകളുടെയും കാലാവധി നീട്ടണം; മന്ത്രി ആന്റണി രാജു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.