കൊച്ചി: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിലെ പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. കേസന്വേഷണവുമായി സഹകരിക്കണം എന്നും നിർദേശിച്ചു.
ഇൻറലിജൻസ് ബ്യൂറോ (ഐബി) മുൻ ജോയിൻ്റ് ഡയറക്ടർ ആർ.ബി.ശ്രീകുമാർ, പി.എസ്. ജയപ്രകാശ്, എസ്.വിജയൻ, തമ്പി. എസ്. ദുർഗാ ദത്ത് എന്നിവരുടെ ജാമ്യാപേക്ഷകളാണ് ജസ്റ്റിസ് അശോക് മേനോൻ അനുവദിച്ചത്.
സുപ്രീം കോടതി നിർദേശപ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്നും ചാരക്കേസിൽ രാജ്യത്തിനെതിരായ ഗൂഢാലോചനയുണ്ടെന്നും ജാമ്യാപേക്ഷ തള്ളണമെന്നുമുള്ള സിബിഐ വാദം കോടതി കണക്കിലെടുത്തില്ല.
കേസന്വേഷണത്തിൻ്റെ ഭാഗമായി മേലുദ്യോഗസ്ഥരുടെ നിർദേശ പ്രകാരമുള്ള നടപടികൾ മാത്രമാണ് തങ്ങളുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളതെന്ന് പ്രതികൾ ബോധിപ്പിച്ചു. കേസിലെ മറ്റൊരു പ്രതിക്ക് വിചാരണക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും കേസുമായി സഹകരിക്കുന്നുണ്ടെന്നും അറസ്റ്റിന്റെ ആവശ്യമില്ലെന്നും പ്രതികൾ ബോധിപ്പിച്ചു.
Also Read: ഡോളർ കടത്തുകേസിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; തുടർച്ചയായ രണ്ടാം ദിവസവും സഭ ബഹിഷ്കരിച്ചു