തിരുവനന്തപുരം: ഐഎസ്ആർ ഒചാരക്കേസിന് പിന്നിൽ സിഐഎയുടെ കൈകളുണ്ടോയെന്ന് സംശയമുണ്ടെന്ന് ഐഎസ്ആർഒ കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന ശാസ്ത്രജ്ഞൻ. ഐഎസ്ആർഒ കേസുമായി ബന്ധപ്പെട്ട് കേരള പൊലീസ് ആദ്യം അറസ്റ്റ് ചെയ്ത ഡി.ശശികുമാറാണ് ഈ ആരോപണം ഉന്നയിച്ചത്.
നേരത്തെ സമാനമായ ആരോപണം കേസിലെ മറ്റൊരു പ്രതിയായിരുന്ന ഐഎസ്ആർഒ ശാസ്ത്രജ്ഞനായ നമ്പി നാരായണൻ ഉന്നയിച്ചിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥയായ ‘ഓർമ്മകളുടെ ഭ്രമണപഥം’ എന്ന പുസ്തകത്തിലായിരുന്നു ഈ ആരോപണം ഉന്നയിച്ചത്.
“അവരാണ് യഥാര്‍ഥ ചാരന്മാര്; കൂടെ അവളും” നമ്പി നാരായണന്റെ ഓർമ്മകളുടെ ഭ്രമണപഥം എന്ന ആത്മകഥയിൽ നിന്നുളള അധ്യായത്തിലാണ് ഈ സംശയം ഉന്നയിക്കുന്നത്. ഐഎസ്ആർഒ കേസിന് പിന്നിൽ സ്വദേശികളുടെയും വിദേശികളുടെയും താൽപര്യങ്ങളുണ്ടെന്ന് ആത്മകഥയിൽ ആരോപിക്കുന്നു
ആ ഭാഗം ഇവിടെ വായിക്കാം:അവരാണ് യഥാർത്ഥ ചാരന്മാർ: നമ്പി നാരായണന്റെ ആത്മകഥ
കേരള പൊലീസ് റജിസ്റ്റർ ചെയ്ത ചാരക്കേസിൽ ക്രയോജനിക് സാങ്കേതികവിദ്യ സംബന്ധിച്ച വിഭാഗത്തിലെ എല്ലാവരും പ്രതിചേർക്കപ്പെട്ടിരുന്നു. കുടുംബം പറഞ്ഞതിനാലാണ് കേസിന് പോകാതിരുന്നതെന്ന് ശശികുമാർ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
പൊലീസ് നിയമം ലംഘച്ചാണ് പ്രവർത്തിച്ചത്. ഡികെ ജയിൻ കമ്മീഷനോട് പലതും പറയാനുണ്ടെന്നും ശശികുമാർ പറഞ്ഞു. അന്യായമായി അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥർ മാപ്പ് പറയണം. സംഭവത്തെ കുറിച്ച് അന്നത്തെ ഐഎസ്ആർഒ ചെയർമാന്റെ നിലപാടിനെയും ശശികുമാർ വിമർശിച്ചു.