കൊച്ചി: ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യയിൽ വധിക്കാൻ ഉദ്ദേശിക്കുന്നവരുടെ പട്ടിക ഐഎസ് റിക്രൂട്ട്മെന്റ് ഏജന്റ് മഹാരാഷ്ട്രയിൽ നിന്നുള്ള നാജിർ ബിൻ യാഫിയിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി കണ്ടെടുത്തു. കേരളത്തിൽ നിന്നുള്ള നാല് മാധ്യമപ്രവർത്തകരും 11 ഐടി പ്രൊഫഷണലുകളുമാണ് 152 പേരുടെ പട്ടികയിലുള്ളത്.

നാജിർ ബിൻ യാഫിയുടെ ലാപ്ടോപ്പിലെ രേഖകളിൽ നിന്നാണ് ഇത്രയും പേരെ ഇസ്ലാമിക് സ്റ്റേറ്റ് വധിക്കാൻ ഉദ്ദേശിച്ചിരുന്നതായി വിവരം ലഭിച്ചത്. ഇവരുടെ വിലാസങ്ങളും ഫോൺ നമ്പറും സഹിതമാണ് രേഖകൾ സൂക്ഷിച്ചിരിക്കുന്നത്. ഇത് ഉന്നത ഐസ് നേതൃത്വത്തിന് കൈമാറിയതായാണ്  ദേശീയ അന്വേഷണ ഏജൻസിയിൽ നിന്ന് ലഭിക്കുന്ന വിവരം.

ഇസ്ലാമിനെതിരെ പ്രചാരണം നടത്തുന്നുവെന്നതാണ് മാധ്യമപ്രവർത്തകർക്കെതിരായ കുറ്റം. സോഷ്യൽ മീഡിയയിൽ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പ്രചാരണം നടത്തുകയും, ഐഎസ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് വിവരങ്ങൾ കൈമാറുകയും ചെയ്യുന്നവരാണ് ശേഷിച്ചവർ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ