കോഴിക്കോട്: ഹിജ്റ വര്‍ഷാരംഭം ഇന്ന്. ഓഗസ്റ്റ് 19 നാണ് മുഹറം പത്ത്. ഇന്നലെയാണ് മാസപ്പിറവി ദൃശ്യമായത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്കു വേണ്ടി പാണക്കാട് ഹമീദ് അലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ.ആലിക്കുട്ടി മുസല്യാർ, കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, നാസർ ഹയ്യ് ശിഹാബ് തങ്ങൾ എന്നിവരാണ് വിവരം അറിയിച്ചത്.
Also Read: ധാന്യങ്ങളുടെ ലഭ്യതക്കുറവ്; സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയില്‍