ആലപ്പുഴ: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള മൂന്നു പേർ പിടിയിലായതായി റിപ്പോർട്ട്. ആലപ്പുഴ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി.

കണ്ണൂരിലെ കനകമലയില്‍ നടന്ന രഹസ്യയോഗവുമായി ബന്ധപ്പെട്ടാണ് നേരത്തേ ആറു പേരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. മലയാളികളടക്കമുള്ളവരെയായിരുന്നു അന്ന് കോയമ്പത്തൂരിൽ നിന്നും തലശ്ശേരി പാനൂരിൽ നിന്നുമായി അറസ്റ്റ് ചെയ്തിരുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് എൻഐഎ പലരേയും നിരീക്ഷിച്ചു വരികയായിരുന്നു കേരളത്തിൽ. ഇതിനിടയിലാണ് കോയമ്പത്തൂർ സ്വദേശികളായ രണ്ടു പേരും ആലപ്പുഴ സ്വദേശിയായ ഒരാളും അറസ്റ്റിലായത്. ഇവർ നിരന്തരമായി ഐഎസുമായി സമ്പർക്കം പുലർത്തിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്നലെ ഈ വ്യക്തികളുടെ വീട്ടിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. ആലപ്പുഴ സ്വദേശിയുടെ വീട്ടിൽ നിന്നും ഐഎസ് ബന്ധം തെളിയിക്കുന്ന ലഘുലേഖകൾ, ഡിവിഡികൾ, പെൻഡ്രൈവുകൾ എന്നിവ പിടിച്ചെടുത്തതായി എൻഐഎ അറിയിക്കുന്നു. ഐഎസില്‍ ചേര്‍ന്ന അബ്ദുള്‍ റഷീദുമായി ഇയാള്‍ക്ക് നിരന്തര ബന്ധമുണ്ടായിരുന്നുവെന്നും എന്‍ഐഎ പറയുന്നു. ഇയാളുടെ അറസ്റ്റ് ഇന്നു തന്നെ രേഖപ്പെടുത്തിയേക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ