ഐഎസ് കേസ്: സാക്ഷി മൊഴി വേണമെന്ന പ്രതികളുടെ ആവശ്യത്തിന് ഭാഗിക അനുമതി

തീവ്രവാദക്കേസുകളിൽ സാക്ഷികളെ തിരിച്ചറിയാത്ത തരത്തിലുള്ള മൊഴികൾ മാത്രമേ പ്രതികൾക്ക് കൈമാറാവൂ എന്നും ഹൈക്കോടതി

high court, ie malayalam, ഹൈക്കോടതി, ഐഇ മലയാളം

കൈവെട്ടുകേസ്, വളപട്ടണം ഐഎസ് കേസുകളിലെ സാക്ഷികളുടെ മൊഴികൾ വേണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി ഭാഗികമായി അനുവദിച്ചു. സംരക്ഷിത സാക്ഷികളെ തിരിച്ചറിയുന്നതിന് സഹായകമായ വിവരങ്ങൾ മറച്ച്, മൊഴിപ്പകർപ്പിലെ മറ്റ് വിവരങ്ങൾ പ്രതികൾക്ക് കൈമാറാൻ എൻഐഎ കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി.

തീവ്രവാദക്കേസുകളിൽ സാക്ഷികളെ തിരിച്ചറിയാത്ത തരത്തിലുള്ള മൊഴികൾ മാത്രമേ പ്രതികൾക്ക് കൈമാറാവൂ എന്ന് ഹൈക്കോടതി. സാക്ഷികളുടെ സുരക്ഷ കണക്കിലെടുക്കണമെന്ന എൻഐഎയുടെ വാദം കണക്കിലെടുത്താണ് ജസ്റ്റിസ് എ.ഹരിപ്രസാദ് അടങ്ങുന്ന ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.

മൊഴിപ്പകർപ്പ് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജിയെ എൻഐഎ എതിർത്തു. സാക്ഷികളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് എൻഐഎ മൊഴിപ്പകർപ്പ് കൈമാറുന്നത് എതിർത്തത്. പ്രതികളായ ടി.പി സുബൈർ, എം.കെ.മാഷiഭ ,പി.പി.മൊയ്തീൻ കുഞ്ഞ്, പി.എംഅയൂബ്, മിഥിലാജ്, അബ്ദുൽ റസാഖ് എന്നീ പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ചത് . പ്രതികളുടെ മൊഴിപ്പകർപ്പ് ആവശ്യം എൻഐഎ കോടതി നേരത്തെ നിരസിച്ചിരുന്നു .

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Is case in kerala high court partially allows accused demand

Next Story
പൗരത്വ ഭേദഗതി ബില്‍: മതനിരപേക്ഷ-ജനാധിപത്യ സ്വഭാവത്തിന് നേരേയുള്ള കടന്നാക്രമണമെന്ന് മുഖ്യമന്ത്രിCM, Pinarayi Vijayan, മുഖ്യമന്ത്രി, പിണറായി വിജയൻ, CAB, citizen amendment bill, പൗരത്വ ബിൽ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express