കൊച്ചി: സ്വന്തമായി പണം മുടക്കി വാക്സിൻ എടുക്കുന്നവർക്ക് 84 ദിവസത്തെ ഇടവേള എന്ന നിബന്ധന ഒഴിവാക്കികൂടെയെന്ന് ഹൈക്കോടതി. വിദേശത്ത് പോകുന്നവർക്കും ആരോഗ്യ പ്രവർത്തകർക്കും നിലവിൽ ഇളവ് നൽകുന്നുണ്ടല്ലോയെന്നും കോടതി ആരാഞ്ഞു.
ജീവനക്കാർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകാൻ അനുമതി തേടി കിറ്റക്സ് കമ്പനി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ പരാമർശം.
പന്തീരായിരം ജീവനക്കാർക്ക് കമ്പനി ചെലവിൽ ആദ്യ ഡോസ് വാക്സിൻ നൽകിയെന്നും രണ്ടാം ഡോസ് നൽകാൻ ആരോഗ്യ വകുപ്പ് അനുമതി നൽകുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കിറ്റക്സിൻ്റെ ഹർജി.
84 ദിവസം മുൻപ് വാക്സിൻ നൽകുന്ന കാര്യത്തിൽ സത്യവാങ്മൂലം നൽകാൻ കേന്ദ്ര സർക്കാർ സമയം തേടി. കേസിൽ കോടതി വ്യാഴാഴ്ച വിധി പറയും.