കൊച്ചി: മഹാരാജാസ് കോളജ് ക്യാംപസ് വീണ്ടും രാസവസ്തുക്കൾ കൊണ്ട് നിറയുന്നു. കെമിസ്ട്രി ലാബിൽനിന്നും പുറന്തളളിയ രാസവസ്തുക്കളുടെ കുപ്പികളാണ് ക്യാംപസിലെ തണൽ മരങ്ങൾക്കും ചുറ്റും നിക്ഷേപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് കുപ്പികൾ നീക്കം ചെയ്തിരുന്നു. എന്നാൽ ഇന്ന് വീണ്ടും ലാബിലെ മാലിന്യങ്ങൾ ഇവിടെ നിക്ഷേപിച്ചു.

പരീക്ഷ നടക്കുന്നതിനാൽ വിദ്യാർഥികൾ കുറവായിരുന്നു. ഈ തക്കം നോക്കി വീണ്ടും മാലിന്യങ്ങൾ നിക്ഷേപിച്ചതിനു പിന്നിൽ പ്രിൻസിപ്പലിനും അറിവുണ്ടെന്നാണ് വിദ്യാർഥികളുടെ ആരോപണം. മരങ്ങൾക്ക് ചുറ്റും തടമുണ്ടാക്കാൻ സമീപത്തായി വലിയ കുഴിയെടുത്തിരുന്നു. ഇതു മൂടാനായാണ് കെമിസ്ട്രി ലാബിലെ മാലിന്യങ്ങൾ ഇവിടെ കൊണ്ടിട്ടിരിക്കുന്നത്.

Read More: മഹാരാജാസിലെ തണൽ മരങ്ങൾക്ക് വളമായി കെമിസ്ട്രി ലാബിലെ രാസാവശിഷ്ടങ്ങൾ

കോളജ് സ്വയംഭരണ ഫണ്ടിൽ നിന്ന് മോടികൂട്ടാൻ നീക്കിവച്ച 17 ലക്ഷം രൂപയുടെ പണികൾ ക്യാംപസിൽ നടക്കുന്നുണ്ട്. കോളജിന്റെ പടിഞ്ഞാറ് മരങ്ങൾ ഇടതൂർന്ന് നിൽക്കുന്ന ഭാഗത്ത് പാർക്കിന് സമാനമായ രീതിയിൽ ഇരിപ്പിടങ്ങൾ സ്ഥാപിക്കാനാണ് പദ്ധതി. കോൺക്രീറ്റ് ടൈലുകൾ പതിച്ച് ഇതിന്റെ മദ്ധ്യഭാഗത്തേക്ക് നാലുദിക്കിൽ നിന്നും നടപ്പാത ഉണ്ടാക്കാനുമാണ് ഈ തുക മാറ്റിവച്ചത്.
maharajas college, waste

മാർച്ച് 31 ന് മുൻപ് തുക വിനിയോഗിക്കണമെന്നാണ് നിബന്ധന. മാർച്ച് 29 ന് രാവിലെയാണ് പണി ആരംഭിച്ചത്. ഇതിന് മുന്നോടിയായി ഇവിടെയുള്ള  മരങ്ങൾക്ക് ചുറ്റിലും സ്ഥാപിച്ച റിങ്ങുകൾക്കകത്ത് മണ്ണിട്ട് തടം നിറച്ചിരുന്നു. കെമിസ്ട്രി ലാബിലെ ആസിഡുകളുടെയും മറ്റും കുപ്പികൾ ആദ്യം മരത്തിന്റെ ചുറ്റിലുമുള്ള റിങ്ങിനകത്ത് ഇട്ടു. ഇതിന് മുകളിൽ മണ്ണ് നിറയ്ക്കാനായിരുന്നു ശ്രമം. എന്നാൽ രാവിലെ എട്ടരയ്ക്ക് കോളേജിൽ എത്തിയ വിദ്യാർത്ഥികളിൽ ചിലർ ഇത് ശ്രദ്ധിക്കുകയും ജോലികൾ തടസ്സപ്പെടുത്തുകയും ചെയ്തു. അദ്ധ്യാപകരിൽ ചിലരും വിഷയത്തിൽ വിദ്യാർത്ഥികളുടെ പക്ഷം ചേർന്നതോടെ കുപ്പികൾ ഇവിടെ നിന്നും മാറ്റുകയായിരുന്നു.
maharajas college, waste
maharajas college, waste
maharajas college, waste
maharajas college, waste

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ