കണ്ണൂർ: കണ്ണൂർ ടൗണിലെ ഒരു ബിജെപി ഓഫീസിൽ പൊലീസ് നടത്തിയ റെയ്ഡിൽ മാരകായുധങ്ങൾ പിടികൂടി. ഒരു എസ് കത്തി, രണ്ട് വാളുകൾ, ഇരുമ്പു പൈപ്പുകൾ എന്നിവയാണ് കണ്ടെത്തിയത്. ഓഫീസ് പരിസരത്ത് നടത്തിയ  റെയ്ഡിലാണ് ആയുധങ്ങൾ കണ്ടെടുത്തത്.

ഇന്ന് രാവിലെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ  പൊലീസ് ഇവിടെ പരിശോധന നടത്തിയത്.  ഓഫീസിന്റെ മതിൽക്കെട്ടിനകത്ത് നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്. ബിജെപിയുടെ ജനരക്ഷ മാർച്ചിനോട് അനുബന്ധിച്ച് അക്രമങ്ങൾ തടയാൻ പൊലീസ് കനത്ത പരിശോധനകൾ തുടരുന്നതിനിടെയാണ് ആയുധങ്ങൾ കണ്ടെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ