തിരുവനന്തപുരം: മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ശര്‍മിള തിരുവനന്തപുരത്ത് എത്തി. സായുധസേനാ പ്രത്യേകാധികാര നിയമത്തിനെതിരെ (അഫ്സ്പ) പിന്തുണ തേടി അവര്‍ എകെജി സെന്റിലെത്തി.
ഇന്ന് രാവിലെയാണ് ഇറോം തലസ്ഥാനത്തെത്തിയത്. രാവിലെ ട്രെയിനിലാണ് ഇറോം പാലക്കാട് നിന്ന് തിരുവനന്തപുരത്തെത്തിയത്.
മുദ്രാവാക്യം വിളികളോടെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇറോമിനെ വരവേറ്റത്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവരുമായി ഇറോം ചര്‍ച്ച നടത്തി. സഹപ്രവര്‍ത്തക നജ്മ ബീവിയും ഇറോമിനൊപ്പമുണ്ട്. അഫ്സ്പ പിന്‍വലിക്കുന്നതിനുള്ള പോരാട്ടങ്ങള്‍ക്ക് പിന്തുണ തേടിയാണ് ഇറോം ശര്‍മിള എത്തിയതെന്നും ഈ വിഷയത്തില്‍ തീര്‍ച്ചയായും പിന്തുണയ്ക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഭരണപരിഷ്കാര കമീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ എന്നിവരെയും ഇറോം ശര്‍മിള സന്ദര്‍ശിക്കും.