കൊച്ചി: നടിയെ ഉപദ്രവിച്ച കേസിൽ ജയിലിൽ കഴിയുന്ന ദിലീപിന് പിന്തുണയുമായി തിരക്കഥാകൃത്ത് ഇഖ്ബാല്‍ കുറ്റിപ്പുറം. ദിലീപ് പൾസർ സുനിയോ, നിഷാമോ, ഗോവിന്ദച്ചാമിയോ, അമീറുൽ ഇസ്ലാമോ അല്ലെന്നും മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച സഹോദരനോ, മകനോ, സുഹൃത്തോ ആയ കലാകാരനാണെന്നും ഇക്ബാൾ ഫെയ്സ്ബുക്കിൽ കുറിച്ചു. ദിലീപ് അറസ്റ്റിലായപ്പോൾ എല്ലാവരെയും പോലെ ഞാനും പകച്ചു നിന്നു. ആരോപിക്കപ്പെടുന്ന പോലെ തെറ്റ് ചെയ്‌തിട്ടുണ്ടെകിൽ അയാൾ ശിക്ഷിക്കപ്പെടട്ടെ എന്നും കരുതി. പക്ഷെ തെളിവ് ശേഖരണവും അന്വേഷണവും ബഹുദൂരം മുന്നോട്ടു പോയിട്ടും ജാമ്യം അനുവദിക്കാതെ ദിലീപിനെ ജയിലിലിട്ടു പീഡിപ്പിക്കുന്നത് അത്യന്തം വേദനയുണ്ടാക്കുന്നുവെന്നും ഇക്ബാൽ പറയുന്നു.

ഇക്ബാൽ കുറ്റിപ്പുറത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

My dear friends

ഒരു വർഷത്തോളം ഫെയ്സ്ബുക്കിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. പലതരം കോലാഹലങ്ങളിൽ നിന്നും. ദിലീപ് അറസ്റ്റിലായപ്പോൾ എല്ലാവരെയും പോലെ ഞാനും പകച്ചു നിന്നു. ആരോപിക്കപ്പെടുന്ന പോലെ തെറ്റ് ചെയ്‌തിട്ടുണ്ടെകിൽ അയാൾ ശിക്ഷിക്കപ്പെടട്ടെ എന്നും കരുതി.

പക്ഷെ തെളിവ് ശേഖരണവും അന്വേഷണവും ബഹുദൂരം മുന്നോട്ടു പോയിട്ടും ജാമ്യം അനുവദിക്കാതെ ദിലീപിനെ ജയിലിലിട്ടു പീഡിപ്പിക്കുന്നത് അത്യന്തം വേദനയുണ്ടാക്കുന്നു. ദിലീപ് പൾസർ സുനിയോ, നിഷാമോ, ഗോവിന്ദച്ചാമിയോ, അമീറുൽ ഇസ്ലാമോ അല്ല, മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച സഹോദരനോ, മകനോ, സുഹൃത്തോ ആയ കലാകാരനാണ്. ആ സ്വീകാര്യതയെയാണ് ചാനലുകൾ വിറ്റുതിന്നത്. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ പരമാവധി കടുത്ത ശിക്ഷ അയാൾക്ക്‌ കിട്ടട്ടെ. മറിച്ചാണ് സത്യമെങ്കിൽ ഇപ്പോൾ അയാൾ അനുഭവിക്കുന്ന പീഡനത്തിന് ചരിത്രം നമുക്ക് മാപ്പു തരില്ല.

iqbal kuttipuram, dileep

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ