ഐഫോൺ വിവാദം: വിനോദിനി ബാലകൃഷ്ണൻ കസ്റ്റംസിന് മുന്നില്‍ ഹാജരായില്ല

സന്തോഷ് ഈപ്പനില്‍ നിന്ന് താന്‍ ഫോണ്‍ കൈപ്പറ്റിയിട്ടില്ലെന്നും സന്തോഷ് ഈപ്പനെ അറിയില്ലെന്നുമാണ് വിനോദിനി നേരത്തെ പ്രതികരിച്ചത്

customs,kodiyeri,kodiyeri balakrishnan,cpim,iphone,കസ്റ്റംസ്,കോടിയേരി ബാലകൃഷ്ണൻ,കോടിയേരി,ഐഫോണ്‍,സിപിഎം, iemalayalam, ഐഇ മലയാളം

കൊച്ചി: കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ കസ്റ്റംസിന് മുന്നില്‍ ഹാജരായില്ല. ഐ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. ഇന്ന് ഹാജരാകണമെന്ന് കാണിച്ച് വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി കരാർ കമ്പനിയായ യൂണിടാക്കിന്റെ ഉടമ സന്തോഷ് ഈപ്പന്‍ സ്വപ്നയ്ക്കു കൈമാറിയ  ഐ ഫോണുകളില്‍ ഒന്ന് വിനോദിനി ഉപയോഗിച്ചതായാണ് കസ്റ്റംസ് പറയുന്നത്. 1.13 ലക്ഷം രൂപ വിലവരുന്ന ഐ ഫോണാണു വിനോദിനി ഉപയോഗിച്ചതെന്നാണ് കസ്റ്റംസിന്റെ അവകാശവാദം. സന്തോഷ് ഈപ്പന്‍ വാങ്ങിയതില്‍ ഏറ്റവും വില കൂടിയ ഫോണാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More: ഞാൻ ഒരു ബ്രാഹ്മണ സ്ത്രീ, ബിജെപി എന്നെ ഹിന്ദുവാകാൻ പഠിപ്പിക്കേണ്ട: മമത ബാനർജി

സ്വര്‍ണക്കടത്ത് കേസ് വിവാദമാകുന്നതുവരെ സിം കാര്‍ഡിട്ട് ഫോണ്‍ ഉപയോഗിച്ചെന്നും ഐഎംഇഎ നമ്പര്‍ പരിശോധിച്ച് സിം കാര്‍ഡ് വിവരങ്ങൾ കസ്റ്റംസ് കണ്ടെടുത്തതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ബെംഗളൂരുവിലെ ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരി ഈ ഫോണ്‍ ഉപയോഗിച്ചതായും അന്വേഷണ സംഘം സംശയിക്കുന്നു.

യുഎഇ കോണ്‍സല്‍ ജനറലിന് നല്‍കിയ ഐഫോണ്‍ എങ്ങനെ വിനോദിനി ബാലകൃഷ്ണന്റെ കയ്യില്‍ എത്തിയെന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്. ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാക്കുന്നതിനാണ് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ അന്വഷണ സംഘം ആവശ്യപ്പെട്ടിട്ടുള്ളത്. സന്തോഷ് ഈപ്പനില്‍ നിന്ന് താന്‍ ഫോണ്‍ കൈപ്പറ്റിയിട്ടില്ലെന്നും സന്തോഷ് ഈപ്പനെ അറിയില്ലെന്നുമാണ് വിനോദിനി നേരത്തെ പ്രതികരിച്ചത്.

Web Title: Iphone controversy not sure wether kodiyeris wife appear infront of customs

Next Story
‘മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാൽ മാപ്പ് സാക്ഷിയാക്കാമെന്ന് സ്വപ്‌നയോട് പറഞ്ഞു’; ഇ.ഡി.ക്കെതിരെ വീണ്ടും മൊഴിSwapna Suresh Thiruvanathapuram Gold Smuggling
The moderation of comments is automated and not cleared manually by malayalam.indianexpress.com