scorecardresearch

ആക്രമിക്കപ്പെട്ട നടിക്കെതിരായ പരാമർശം സെൻകുമാറിനെതിരെ അന്വേഷണം ആരംഭിച്ചു, ചുമതല ബി.സന്ധ്യക്ക്

ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ നടത്തിയ മതസ്പർദ്ധ വളർത്തിയ പരാമർശങ്ങളുടെ പേരിൽ സെൻകുമാറിനെതിരെയുളള​ കേസുമായി ബന്ധപ്പെട്ട് നൽകിയ വിശദീകരണത്തിലാണ് സെൻകുമാർ നടിക്കെതിരായ നടത്തിയ പരാമർശങ്ങൾ ഉൾപ്പെട്ടത്

ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ നടത്തിയ മതസ്പർദ്ധ വളർത്തിയ പരാമർശങ്ങളുടെ പേരിൽ സെൻകുമാറിനെതിരെയുളള​ കേസുമായി ബന്ധപ്പെട്ട് നൽകിയ വിശദീകരണത്തിലാണ് സെൻകുമാർ നടിക്കെതിരായ നടത്തിയ പരാമർശങ്ങൾ ഉൾപ്പെട്ടത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
DGP TP Senkumar, Law and Order, State police Chief, Police Headquarters, Kerala State police chief, Kerala DGP

തിരുവനന്തപുരം: അക്രമത്തിനിരയായ നടിക്കെതിരായി അപകീർത്തികരമായ പരാമർശം നടത്തിയെന്ന ആരോപണത്തിൽ മുൻ പൊലീസ് ഡി ജിപി ടി പി സെൻകുമാറിനെതിരെ അന്വേഷണം തുടങ്ങി. എ ഡി ജി പി ബി സന്ധ്യക്കാണ് അന്വേഷണ ചുമതല. ഒരു വാരികയിൽ ടി പി സെൻകുമാർ നൽകിയ അഭിമുഖത്തിൽ മതസ്പർദ്ധ വളർത്തുന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയെന്ന ആരോപണത്തിൽ കേസ് എടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വാരിക ഡി ജി പിക്ക് എഴുതി നൽകിയ മൊഴിയിലാണ് ആക്രമിക്കപ്പെട്ട നടിയെ അപകീർത്തിപ്പെടുന്ന മുൻ ഡി ജി പി പരാമർശം ഉണ്ടെന്ന വാർത്ത വന്നത്. അദ്ദേഹത്തിന്റെ അഭിമുഖ സംഭാഷണം റെക്കോർഡ് ചെയ്തതിലാണ് ഇതും ഉൾപ്പെട്ടിരിക്കുന്നത് എന്നാണ് വാരിക വ്യക്തമാക്കിയിട്ടുളളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകൂട്ടായ്മ പരാതി നൽകിയത്.

Advertisment

അഭിമുഖം നടത്തുന്നതിനിടയിൽ ഫോണിൽ മറ്റൊരാളോട് ഡി ജി പി സ്ഥാനം ഒഴിഞ്ഞ സെൻകുമാർ നടത്തിയ സംഭാഷണത്തിലാണ് നടിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുളള പരമാർശങ്ങളുളളതെന്നാണ് മൊഴിയിൽ രേഖപ്പെടുത്തിയിട്ടുളളത്. ഈ മൊഴി പുറത്തുവന്നതോടെ സെൻകുമാറിനെതിരെ ശക്തവും വ്യാപകവുമായ പ്രതിഷേധം ഉയർന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരായ പൊലീസ് നടപടിക്കെതിരെ നേരത്തെ സെൻകുമാർ പരസ്യമായി രംഗത്തു വന്നിരുന്നു. അതിന്റെ തുടർച്ചയിലാണ് അധികാരത്തിൽ നിന്നും വിരമിച്ചതിന് തൊട്ടുപിന്നാലെ ഈ നടത്തിയ അപകീർത്തികരമായ ഈ​ പരാമർശം പുറത്തുവന്നത്. സിനിമാ രംഗത്തെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ​ കലക്ടീവ് ഈ​ വാർത്ത പുറത്തുവന്ന സമയത്തു തന്നെ സെൻകുമാറിന്റെ നടപടിയെ അപലപിച്ചിരുന്നു. നിയമനടപടി ആവശ്യപ്പെട്ടു വനിതാ കമ്മിഷനെ സമീപക്കുമെന്ന് അവർ വ്യക്തമാക്കി.

സെൻകുമാറിനെതിരെ നിയമ നടപടി സ്വീകരിക്കാമെന്ന നിയമോപദേശത്തിന്റെ പശ്ചാത്തലത്തിലാണ് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ കേസ് അന്വേഷിക്കാൻ എ ഡി ജി പി ബി സന്ധ്യയെ ഏൽപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Tp Senkumar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: