scorecardresearch

മതവികാരം വ്രണപ്പെടുത്തി; 'പോറ്റിയെ കേറ്റിയേ' പാട്ടിനെതിരായ പരാതിയിൽ കേസെടുത്ത് പൊലീസ്

Pottiye Kettiye Song Controversy: പാട്ട് തയ്യാറാക്കിയ കുഞ്ഞബ്ദുള്ള, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈര്‍ പന്തല്ലൂര്‍ എന്നിവർക്കെതിരെയാണ് കേസെടുത്തത് 

Pottiye Kettiye Song Controversy: പാട്ട് തയ്യാറാക്കിയ കുഞ്ഞബ്ദുള്ള, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈര്‍ പന്തല്ലൂര്‍ എന്നിവർക്കെതിരെയാണ് കേസെടുത്തത് 

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
sabarimala parady song

'പോറ്റിയെ കേറ്റിയേ' പാരഡി ഗാനം

Pottiye Kettiye Song Controversy: തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ വൈറലായ 'പോറ്റിയെ കേറ്റിയേ' എന്ന പാട്ടിനെതിരായ പരാതിയിൽ കേസെടുത്ത് പൊലീസ്.   തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത്. പാട്ട് തയ്യാറാക്കിയ കുഞ്ഞബ്ദുള്ള, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈര്‍ പന്തല്ലൂര്‍ എന്നിവർക്കെതിരെയാണ് കേസെടുത്തതെന്നാണ് വിവരം. 

Advertisment

പാട്ടിലൂടെ മതവികാരം വൃണപ്പെടുത്തിയെന്നും, ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് കേസെടുത്തതെന്നാണ് റിപ്പോർട്ട്. പാരഡി ഗാനത്തിനെതിരേ തിരുവാഭരണപാത സംരക്ഷണസമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് ഡിജിപിക്ക് പരാതി നൽകിയത്. രാഷ്ട്രീയലാഭത്തിന് അയ്യപ്പഭക്തരെ അപമാനിക്കുംവിധമുള്ള പാട്ട് പിൻവലിക്കണമെന്നാണ് പ്രസാദിന്റെ ആവശ്യം.

Also Read: ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാറിനെ അറസ്റ്റു ചെയ്ത് എസ്‌ഐടി

പാട്ട് തയ്യാറാക്കിയവർക്കെതിരേയും പാട്ട് ഉപയോഗിച്ചവർക്കെതിരേയും നടപടി വേണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. പാട്ട് മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് സിപിഎമ്മും രംഗത്തെത്തിയിരുന്നു. 

Also Read: വോട്ടെടുപ്പ് മാറ്റിവച്ച വാർഡുകളിൽ ജനുവരി 12ന് തിരഞ്ഞെടുപ്പ്

ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കയറ്റി സ്വര്‍ണം ചെമ്പായി മാറ്റിയെന്നും  സഖാക്കളാണ് സ്വര്‍ണം കട്ടതെന്നുമാണ് പാട്ടില്‍ പറയുന്നത്. ഖത്തറിൽ ജോലി ചെയ്യുന്ന നാദാപുരം ചാലപ്പുറം സ്വദേശി ജി.പി.കുഞ്ഞബ്ദുല്ലയാണ് പാട്ടെഴുതിയത്. മലപ്പുറംകാരായ സുബൈർ പന്തല്ലൂരും ഹനീഫ മുടിക്കോടും തങ്ങളുടെ സ്റ്റുഡിയോയുടെ പ്രമോഷന് വേണ്ടിയാണ് ഈ പാരഡി ഗാനം ചിട്ടപ്പെടുത്തിയത്.  

Read More: 'കർമ്മയോദ്ധ'യുടെ തിരക്കഥ മേജർ രവിയുടേതല്ല; 30 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി

Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: