Latest News

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത; പ്രകാശ് തമ്പിയെ ഇന്ന് ചോദ്യം ചെയ്യും

നാളെയാണ് പ്രകാശ് തമ്പിയെ ചോദ്യം ചെയ്യുക

Balabhaskar, ബാലഭാസ്കര്‍, car accident, കാറപകടം, Death, Crime Branch, ക്രൈം ബ്രാഞ്ച്, Gold Smuggling, സ്വര്‍ണ കടത്ത്, ie malayalam

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്വര്‍ണ കടത്ത് കേസിലെ പ്രതി പ്രകാശ് തമ്പിയെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ചിന് അനുമതി. കോടതിയാണ് ക്രൈം ബ്രാഞ്ചിന് അനുമതി നല്‍കിയത്. ഇന്ന് കാക്കനാട് ജയിലില്‍ വച്ച് പ്രകാശ് തമ്പിയെ  ചോദ്യം ചെയ്യുക. ബാലഭാസ്‌കറുമായി ബന്ധമുള്ളതാണ് പ്രകാശ് തമ്പിയിലേക്ക് അന്വേഷണം നീളാന്‍ കാരണം. തിരുവനന്തപുരം സ്വർണ കടത്ത് കേസിലെ പ്രതിയാണ് പ്രകാശ് തമ്പി.

Read More: ബാലഭാസ്കര്‍ ജ്യൂസ് കുടിച്ച കടയിലെ സിസിടിവി ദൃശ്യങ്ങള്‍ കൊണ്ടു പോയത് പൊലീസെന്ന് കടയുടമ

അപകടത്തിന് മുമ്പ് ബാലഭാസ്കറും കുടുംബവും ജ്യൂസ് കുടിച്ച കൊല്ലത്തെ കടയിലെ സിസിടിവി ദൃശ്യങ്ങൾ സ്വർണ കടത്ത് കേസിലെ പ്രതി പ്രകാശ് തമ്പി എടുത്തുകൊണ്ടുപോയെന്ന് ക്രൈം ബ്രാഞ്ചിനോട് കടയുടമ മൊഴി നൽകിയത് വലിയ ദുരൂഹതയ്ക്ക് കാരണമായിരുന്നു. അതേ തുടർന്നാണ് പ്രകാശ് തമ്പിയിൽ നിന്ന് മൊഴിയെടുക്കാൻ തീരുമാനിച്ചത്. എന്നാൽ, പിന്നീട് കടയുടമ ഷംനാദ് തന്നെ ഇക്കാര്യം നിഷേധിച്ചിരുന്നു.

ദൃശ്യങ്ങള്‍ കൊണ്ടുപോയത് പൊലീസെന്ന് കടയുടമ ഷംനാദ് മാറ്റി പറയുകയായിരുന്നു. പ്രകാശ് തമ്പിയെ അറിയില്ലെന്നും കടയിൽ വന്നിട്ടില്ലെന്നും ഷംനാദ് മാധ്യമങ്ങളോട് പറഞ്ഞു. തൃശൂരില്‍ നിന്ന് യാത്ര തുടങ്ങുമ്പോള്‍ താനായിരുന്നു വാഹനം ഓടിച്ചതെന്നാണ് ഡ്രൈവര്‍ അര്‍ജുന്റെ മൊഴി. എന്നാല്‍ കൊല്ലത്തെ ജ്യൂസ് കടയില്‍ നിന്ന് ജ്യൂസ് കുടിച്ചതിന് ശേഷം ബാലഭാസ്കര്‍ വാഹനം ഓടിച്ചെന്നും അര്‍ജുന്‍ പറഞ്ഞിരുന്നു.

Read More: മോനിഷ മുതൽ ബാലഭാസ്കർ വരെ: അപകടം കവർന്ന പ്രതിഭകൾ

അതേസമയം, അര്‍ജുന്‍ അസമിലേക്ക് പോയെന്നാണ് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചത്. പരുക്കേറ്റ അർജുൻ അന്വേഷണം നടക്കുന്നതിനിടെ ഇത്രയും ദൂരം യാത്ര ചെയ്തതില്‍ ക്രൈംബ്രാഞ്ച് ദുരൂഹത സംശയിക്കുന്നുണ്ട്. അപകടം നടക്കുമ്പോള്‍ ബാലഭാസ്കറാണ് കാര്‍ ഓടിച്ചതെന്നാണ് അര്‍ജുന്‍ നല്‍കിയ മൊഴി. എന്നാല്‍ ഡ്രൈവിങ് സീറ്റില്‍ ഇരിക്കുന്ന സമയത്ത് അപകടം ഉണ്ടായാൽ പറ്റുന്ന സമാനമായ പരുക്കാണ് അര്‍ജുന് ഉളളത്. കാല്‍പാദത്തിനും ഇടുപ്പെല്ലിനും പറ്റിയ പരുക്ക് നല്‍കുന്ന സൂചന ഇതാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ താനല്ല കാര്‍ ഓടിച്ചതെന്ന മൊഴിയില്‍ അര്‍ജുന്‍ ഉറച്ച് നില്‍ക്കുകയാണ്.

യാത്രയില്‍ വാഹനം ഓടിച്ചത് അമിത വേഗതയിലെന്ന് കണ്ടെത്തിയിട്ടുണ്ട്. തൃശൂരില്‍ നിന്ന് പുറപ്പെടുമ്പോള്‍ വാഹനം ഓടിച്ചത് അര്‍ജുനാണ്. രാത്രി 1 മണിക്ക് ചാലക്കുടിയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറയില്‍ വാഹനം പതിഞ്ഞിട്ടുണ്ട്. ഇത് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. കൊല്ലത്ത് വച്ച് ബാലഭാസ്കര്‍ ജ്യൂസ് കുടിച്ചതിന് ശേഷം വാഹനം ഓടിച്ചെന്നാണ് അർജുന്‍ മൊഴി നല്‍കിയിരുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Investigation against prakash thambi balabhaskhar death case

Next Story
പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചിയിൽ ഇന്ന് ഗതാഗത നിയന്ത്രണംRoad traffic restrictions, റോഡ് ട്രാഫിക് നിയന്ത്രണം, നെതർലൻഡ്, ഡച്ച്, രാജാവ്, കേരള സന്ദർശനം, vip kerala visit, kochi traffic restriction, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express