തിരുവനന്തപുരം: ഔദ്യോഗിക വാഹനത്തിൽ സീരിയൽ നടിക്കൊപ്പം യാത്ര ചെയ്തതിനെത്തുടർന്ന് ജയിൽ ഡിഐജി ബി.പ്രദീപിനെതിരെ അന്വേഷണത്തിന് നിർദേശം. ജയിൽ മേധാവി ആർ.ശ്രീലേഖയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ജയിൽ ഐജിയെ ചുമതലപ്പെടുത്തി.

കഴിഞ്ഞ മാർച്ചിലായിരുന്നു സംഭവം. ജയിൽദിനാഘോഷത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ നടിക്കൊപ്പം ഡിഐജി ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്തെന്നാണ് പരാതി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ