scorecardresearch

അന്യായ നികുതി; അന്തർ സംസ്ഥാന ബസ് സർവീസുകൾ നാളെ മുതൽ നിർത്തിവയ്ക്കുന്നു

കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും സർവീസ് നടത്തുന്ന സ്ലീപ്പർ, സെമി സ്ലീപ്പർ ലക്ഷ്വറി ബസുകളാണ് സർവീസ് നർത്തിവയ്ക്കുന്നത്

കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും സർവീസ് നടത്തുന്ന സ്ലീപ്പർ, സെമി സ്ലീപ്പർ ലക്ഷ്വറി ബസുകളാണ് സർവീസ് നർത്തിവയ്ക്കുന്നത്

author-image
WebDesk
New Update
Interstate BUS Tourist Bus

എഐ നിർമിത ചിത്രം

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന സ്വകാര്യ ബസുകൾ നാളെ മുതൽ സർവീസ് നിർത്തിവയ്ക്കുന്നു. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ അന്യായ നികുതി ചുമത്തലിൽ പ്രതിഷേധിച്ചാണ് സർവീസുകൾ നിർത്തിവയ്ക്കുന്നത്. അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നതായി കോൺട്രാക്ട് കാരിയേജ് ബസ് ഓപ്പറേറ്റർമാർ അറിയിച്ചതായി ന്യൂസ് ചാനലുകൾ റിപ്പോർട്ടു ചെയ്തു.

Advertisment

Also Read: പ്രമുഖരെ ഇറക്കി തലസ്ഥാനം പിടിക്കാൻ ബിജെപി; മുന്‍ ഡിജിപി ആർ. ശ്രീലേഖയും വി.വി രാജേഷും അടക്കം മത്സരരംഗത്ത്

കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും സർവീസ് നടത്തുന്ന സ്ലീപ്പർ ​ സെമി സ്ലീപ്പർ ലക്ഷ്വറി ബസുകളാണ് സർവീസ് നർത്തിവയ്ക്കുന്നത്. കേരളത്തിൽ രജിസ്റ്റർ ചെയ്ത ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള വാഹനങ്ങൾക്കെതിരെ തമിഴ്‌നാട്ടിലെയും കർണാടകയിലെയും മോട്ടോർ വാഹന വകുപ്പുകൾ നിയമവിരുദ്ധമായി വാഹനങ്ങൾ പിടിച്ചെടുത്ത് വൻ തുക പിഴ ഈടാക്കുകയാണെന്നാണ് വാഹന ഉടമകളുടെ ആരോപണം.

Also Read: വ്യക്തിയല്ല പാർട്ടിയാണ് മുഖ്യം; സുധാകരനെ മാറ്റിനിർത്തിയിട്ടില്ല: സജി ചെറിയാൻ

Advertisment

മറ്റു സംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളടക്കം ആശ്രയിക്കുന്ന ബസ് സര്‍വീസുകൾ നിര്‍ത്തിവെക്കുന്നത് ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കുമുള്ള യാത്ര ദുരിതത്തിലാക്കും. കേരളത്തിൽ നിന്ന് തിരുവനന്തപുരം മുതൽ കാസര്‍കോട് വരെയുള്ള ജില്ലകളിൽ നിന്നായി നിരവധി സ്വകാര്യ ബസുകളാണ് സര്‍വീസ് നടത്തുന്നത്. 

Read More: പ്രസവത്തെ തുടർന്ന് അണുബാധ; യുവതി മരിച്ച സംഭവത്തിൽ തിരുവനന്തപുരം എസ്എടി ആശുപത്രിക്കെതിരെ കുടുംബം

Strike Bus Private Bus

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: