മഹാമാരിക്കാലത്തെ പോരാളികൾ; നഴ്സസ് ദിനത്തിൽ മാലാഖമാർക്ക് ലോകത്തിന്റെ ആദരം

നിപ്പ ബാധിച്ചു മരണപ്പെട്ട സിസ്റ്റർ ലിനിയെ കുറിച്ചും ആരോഗ്യ മന്ത്രി ഓർത്തു

കോവിഡിനെതിരെയുള്ള പോരാട്ടത്തിനിടയിൽ ഒരു നഴ്സസ് ദിനം കൂടി. കോവിഡിനെ ചെറുത്ത് തോൽപ്പിക്കാൻ രാത്രിയോ പകലെന്നോ ഇല്ലാതെ നിസ്വാർത്ഥ സേവനത്തിൽ മുഴുകിയിരിക്കുകയാണ് ലോകത്തിലെങ്ങും നഴ്സുമാർ. അവർക്ക് ലോകത്തിനൊപ്പം ആദരമർപ്പിക്കുകയാണ് കേരളം.

കോവിഡ് മഹാമാരി ലോകത്തെ പ്രതിസന്ധിയിലാഴ്ത്തിയ ഈ കാലത്ത് അതിനെതിരെ മനുഷ്യരാശി ഉയർത്തുന്ന പോരാട്ടാത്തിലെ നിർണായക സാന്നിദ്ധ്യമാണ് നഴ്സുമാരെന്നു മുഖ്യമന്ത്രി പിണറായി വിജൻ പറഞ്ഞു. നഴ്സുമാരുടെ ത്യാഗവും സേവന സന്നദ്ധതയും എന്നത്തേക്കാളും അനിവാര്യമായ ഘട്ടമാണിത്. മാതൃകാപരമായ രീതിയിൽ ആ ഉത്തരവാദിത്വം നിർവഹിക്കുന്ന എല്ലാ നഴ്സുമാർക്കും ‘ലോക നഴ്സസ് ദിന’ ആശംസകൾ ഹൃദയപൂർവം നേരുന്നു. സംസ്ഥാനത്ത് മാത്രമല്ല ലോകമെമ്പാടും സേവനമനുഷ്ഠിക്കുന്ന മലയാളി നഴ്സുമാരോട് പ്രത്യേകം നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വജീവൻ പണയം വച്ച് മറ്റൊരാളുടെ ജീവൻ സംരക്ഷിക്കാൻ പോരാടേണ്ടി വരുന്നവരാണ് നഴ്സുമാർ. സമൂഹമെന്ന നിലയിൽ അത് തിരിച്ചറിഞ്ഞു കൊണ്ട് കൂടുതൽ പിന്തുണ നഴ്സുമാർക്ക് നമ്മൾ നൽകേണ്ടതുണ്ട്. ഈ അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ കേരളത്തിൻ്റെ ആദരവും സ്നേഹവും നഴ്സുമാർക്കൊപ്പമുണ്ടാകുമെന്ന് നമുക്ക് ഉറപ്പിക്കാം. ആ സന്ദേശം എല്ലാവരുമായി പങ്കുവയ്ക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഫ്ളോറൻസ് നൈറ്റിംഗേലിന്റെ പിന്മുറക്കാരായി കൊണ്ട് മനസിനും ശരീരത്തിനും വേദനയുള്ള മനുഷ്യരെ ആശ്വസിപ്പിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരിക എന്ന ദൗത്യത്യമാണ് ലോകത്തെമ്പാടുമുള്ള നഴ്സുമാർ ചെയ്യുന്നതെന്ന് അന്താരാഷ്ട്ര നഴ്സിംഗ് ദിനത്തിന് ആശംസ അറിയിച്ച് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു.

“മനുഷ്യനെ സേവിക്കാൻ നല്ല മനസിന് ഉടമയായവർക്കേ കഴിയൂ. സ്വന്തം ദുഃഖങ്ങൾ മറന്ന് അപരന്റെ മനസിന് ആശ്വാസമുണ്ടാകുന്ന പ്രവർത്തിയിൽ ഏർപ്പെടുന്നതാണ് നഴ്സിങ്.” “ലഭിക്കുന്ന ശമ്പളത്തിന് അനുസരിച്ച് ജോലി ചെയ്യുന്നവരല്ല നഴ്സുമാർ. ശമ്പളം എത്ര തുച്ഛമായാലും മനുഷ്യരെ പരിചരിക്കുക എന്നതാണ് നഴ്സുമാർ ചെയ്യുന്നത്.” ആരോഗ്യ മന്ത്രി പറഞ്ഞു.

നിപ്പ ബാധിച്ചു മരിച്ച സിസ്റ്റർ ലിനിയെ ആരോഗ്യ മന്ത്രി ഓർത്തു. നിപ്പ ബാധിച്ച് ചികിത്സയിൽ ആയിരുന്നപ്പോഴും തന്നിൽനിന്ന് ആർക്കും രോഗം ബാധിക്കരുതെന്നാണ് ലിനി ആഗ്രഹിച്ചതെന്ന് മന്ത്രി പറഞ്ഞു. ഒപ്പം കോട്ടയത്ത് ആദ്യമായി കോവിഡ് ബാധിച്ച നഴ്സ് രോഗം ഭേദമായി തിരികെ കോവിഡ് ഡ്യൂട്ടിയിൽ പ്രവേശിച്ചതും ആരോഗ്യ മന്ത്രി ഓർത്തു.

“ഈ നഴ്സസ് ദിനത്തിൽ എല്ലാവരും ആരോഗ്യമുള്ളവരായിരിക്കട്ടെ രോഗികളെ പരിചരിക്കാനുള്ള ആരോഗ്യം ഉണ്ടാകട്ടെ എന്നുമാണ് ആശംസിക്കാൻ ഉള്ളതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

Read Also: ഇന്ധന വില കുതിക്കുന്നു; തുടർച്ചയായി മൂന്നാം ദിവസവും വില കൂട്ടി

ആധുനിക നഴ്സിങ്ങിന്റെ ശിൽപി എന്നറിയപ്പെടുന്ന ഫ്ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് അന്താരാഷ്ട്ര നഴ്സസ് ദിനമായി ആചരിക്കുന്നത്. 1974 മുതലാണ് ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്സസ് മെയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനമായി ആചരിക്കാൻ തുടങ്ങിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: International nurses day kerala health minister kk shailaja greet nurses

Next Story
പത്തനംതിട്ടയിലെ കാനറ ബാങ്ക് ശാഖയിൽ 8.13 കോടിയുടെ തട്ടിപ്പ്, ജീവനക്കാരൻ കുടുംബത്തോടെ ഒളിവിൽbank, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com