/indian-express-malayalam/media/media_files/uploads/2021/05/Untitled-design-27.jpg)
കൊച്ചി: പമ്പ-ത്രിവേണിയിലെ ഞുണങ്ങാറിൽ ബെയ്‌ലി പാലം നിർമ്മിക്കുന്നതിന് കരസേനക്ക് അപേക്ഷ നൽകാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിൽ നിർദേശിച്ചു. ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ അപേക്ഷ നൽകണം. ചെലവ് ആരു വഹിക്കണമെന്ന കാര്യത്തിൽ തിങ്കളാഴ്ച തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. അപേക്ഷ പരിഗണിച്ച് തീരുമാനമറിയിക്കാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
താൽക്കാലിക പാലം നിർമ്മിക്കുന്നതിന് സൈന്യത്തിന്റെ സഹായം ലഭ്യമാവുമോ എന്നറിയിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി ഇന്നലെ നിർദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ മലവെള്ളപ്പാച്ചിലിൽ താൽക്കാലിക പാലം ഒലിച്ചുപോയെന്നും നടപടി വേണമെന്നുമുള്ള സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് പരിഗണിച്ചാണ് ജസ്റ്റിസുമാരായ അനിൽ നരേന്ദ്രനും പി.ജി.അജിത് കുമാറും അടങ്ങുന്ന ബെഞ്ച് പ്രത്യേക സിറ്റിങ് നടത്തിയത്.
നിർമാണ ചെലവ് ആര് വഹിക്കുമെന്ന് കോടതി ആരാഞ്ഞു. ചെലവ് ദേവസ്വം വഹിക്കണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടു. സർക്കാരിനാണ് പലതിന്റെ മേൽനോട്ട ചുമതലയെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. പാലം ഒലിച്ചുപോയതിനാൽ സ്വീവേജ് പ്ലാന്റ്, ഇൻസിനറേറ്റർ, കെമിക്കൽ പ്ലാന്റ് എന്നിവയുടെ പ്രവർത്തനം തടസ്സപ്പെട്ടിരിക്കുകയാണെന്നാണ് കമ്മീഷണറുടെ റിപ്പോർട്ട്. കേസ് തിങ്കളാഴ്ച പരിഗണിക്കും.
Read More:തിരുവനന്തപുരത്ത് കനത്ത മഴ, വന്‍ നാശനഷ്ടം; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us