/indian-express-malayalam/media/media_files/uploads/2017/09/kodiyeri2-0721-horzOut.jpg)
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പാര്‍ട്ടിനേതാക്കളായ പി.ജയരാജന്‍, ഇ.പി.ജയരാജന്‍ എന്നിവരുടെ ജീവന് ഭീഷണി നിലനില്‍ക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ആര്‍എസ്എസ്, എസ്ഡിപിഐ., മുസ്‌ലിംലീഗ് എന്നിവയില്‍നിന്നുള്ള ഭീഷണി നേരിടുന്ന സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജനെപ്പറ്റി റിപ്പോര്‍ട്ടില്‍ പ്രത്യേക പരാമര്‍ശമാണുള്ളതന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
പി.ജയരാജന് ഇപ്പോള്‍ നല്‍കിവരുന്ന വൈ പ്ലസ് സുരക്ഷ തുടരണമെന്നും റിപ്പോർട്ടിലുണ്ട്. ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസിന്‍ തയാറാക്കിയ റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പിന് കൈമാറി. കോടിയേരി ബാലകൃഷ്ണനും ഇ.പി.ജയരാജനും ആര്‍എസ്എസിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും ഭീഷണി ഉള്ളതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കോടിയേരിക്ക് ഇസഡ് കാറ്റഗറി സുരക്ഷയും മുന്‍മന്ത്രി ഇ.പി.ജയരാജന് എക്‌സ് കാറ്റഗറി സുരക്ഷയും തുടരണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന് സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട് ഭീഷണി നിലനിൽക്കുന്നു. ഇദ്ദേഹത്തിനുള്ള വൈ കാറ്റഗറി സുരക്ഷ തുടരണം.
ബിജെപി നേതാക്കളായ എം.ടി.രമേശ്, സി.കെ.പത്മനാഭന്‍, കെ.സുരേന്ദ്രന്‍ എന്നിവര്‍ക്ക് രാഷ്ട്രീയ എതിരാളികളില്‍നിന്ന് ഭീഷണി നിലനില്‍ക്കുന്നു. ഇവര്‍ക്ക് എക്‌സ് കാറ്റഗറി സുരക്ഷ തുടരണം. എം.ടി.രമേശിന് പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ, പിഡിപി തുടങ്ങിയ സംഘടനകളില്‍നിന്നാണ് ഭീഷണിയുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.