ആറ്റിങ്ങലിൽ അച്ഛനെയും മകളെയും അപമാനിച്ച സംഭവം: പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സ്ഥലം മാറ്റം

പിങ്ക് പൊലീസ് പട്രോളിൽ നിന്ന് കൊല്ലം സിറ്റിയിലേക്കാണ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയത്

Attingal Pink Police harassment incident, scheduled castes and scheduled tribes commission seeks report, Human Rights Commission seeks report from DGP, Pink police Attingal, Pink police Attingal incident IG Harshita Attaluri, alleged mobile phone theft, Harassing for theft in Attingalharassing for mobile phone theft in Attingal, IG Harshita Attaluri pink police officer Rajitha, Police, Attingal Police, Pink Police, ആറ്റിങ്ങൽ പൊലീസ്, ആറ്റിങ്ങൽ, പൊലീസ്, പിങ്ക് പൊലീസ്, സ്ഥലം മാറ്റം, വനിതാ പൊലീസ്, Insult, Father and Daughter, അച്ഛനും മകളും, malayalam news, kerala news, IE Malayalam

തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് ആറ്റിങ്ങലിൽ അച്ഛനെയും മകളെയും അപമാനിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥയെ പിങ്ക് പോലീസ് പട്രോളിൽ നിന്നും സ്ഥലം മാറ്റിയതായി പൊലീസ് അറിയിച്ചു. പിങ്ക് പൊലീസ് പട്രോളിൽ നിന്ന് കൊല്ലം സിറ്റിയിലേക്കാണ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയത്.

Read More: പോലീസ് ക്ലിയറന്‍സ്, പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ അപേക്ഷകളില്‍ കാലതാമസം പാടില്ലെന്ന് ഡിജിപി

സംസ്ഥാന പോലീസ് മേധാവി അനി കാന്തിന്റെ നിര്‍ദേശ പ്രകാരം തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. രജിത എന്ന പോലീസ് ഉദ്യോഗസ്ഥ 15 ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തെക്കുറിച്ച് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി അന്വേഷിച്ച് നൽകിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പൊലീസ് വാർത്താക്കുറിപ്പിൽ പറഞ്ഞു. കുറ്റം ആരോപിക്കപ്പെട്ട വ്യക്തി തെറ്റ് ചെയ്തില്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ വനിത പോലീസ് ഉദ്യോഗസ്ഥ അദ്ദേഹത്തോട് ക്ഷമ ചോദിക്കണമായിരുന്നുവെന്നും അത് സംഭവിച്ചില്ലെന്നും ഉത്തരവി വ്യക്തമാക്കിയതായും വാർത്താക്കുറിപ്പിൽ പറയുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Insult against father and daughter in attingal pink police officer transfer

Next Story
കോവിഡ് നിയന്ത്രണം: കടയുടമകളുടെ യോഗം രണ്ടുദിവസത്തിനുള്ളിൽ വിളിച്ചുചേർക്കാൻ നിർദേശംHartaal, Lockdown, Shutdown, Traders Strike
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express