/indian-express-malayalam/media/media_files/uploads/2018/07/IHV.jpg)
ബാൾട്ടിമോർ: നിപ്പ വൈറസ് ബാധയെ വിജയകരമായി പ്രതിരോധിച്ചതിന് സംസ്ഥാന സർക്കാരിന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജിയുടെ ആദരം. അമേരിക്കയിലെ ബാൾട്ടിമോറിൽ സ്ഥാപനത്തിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജയെയും ആദരിച്ചതായി സർക്കാർ പത്രക്കുറിപ്പിൽ അറിയിച്ചു.
ഹ്യൂമന്‍ വൈറോളജിയില്‍ ലോക പ്രശസ്തരായ ശാസ്ത്രജ്ഞരുടെ പ്രവര്‍ത്തനകേന്ദ്രമാണ് ബാര്‍ടിമോറിലെ ഈ ഇൻസ്റ്റിറ്റ്യൂട്ട്.
/indian-express-malayalam/media/media_files/uploads/2018/07/Shailaja.jpg)
ചടങ്ങില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹസ്ഥാപകനും പ്രശസ്ത വൈദ്യശാസ്ത്ര ഗവേഷകനുമായ ഡോ. റോബര്‍ട്ട് ഗെലോ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഉപഹാരം സമ്മാനിച്ചു. എയ്‌ഡ്‌സിന് കാരണമാകുന്ന എച്ച്‌ഐവി വൈറസിനെ കണ്ടെത്തിയ ശാസ്ത്ര സംഘത്തിലെ പ്രമുഖനാണ് ഡോ ഗെലോ.
ഡോ.റോബര്‍ട്ട് ഗെലോയും ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരും വിവിധ അക്കാദമിക് വിഭാഗങ്ങളുടെ തലവന്‍മാരും മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും ചര്‍ച്ച നടത്തി. ഗവേഷണ രംഗത്ത് കേരളവുമായുളള സഹകരണം, തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം എന്നിവയാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. ഡോ. എംവി പിള്ള, ഡോ. ശാര്‍ങധരന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
/indian-express-malayalam/media/media_files/uploads/2018/07/PV.jpg)
പരസ്പരം പ്രയോജനകരമായ ഗവേഷണ മേഖലകളില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുമായി സഹകരിക്കാന്‍ കേരളത്തിന് താല്പര്യമുണ്ടെന്ന് സ്വീകരണയോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
സ്വീകരണ ചടങ്ങില്‍ ഡോ. റോബര്‍ട്ട് ഗെലോ, ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ലിനിക്കല്‍ വൈറോളജി ഡയറക്ടര്‍ ഡോ. ശ്യാം സുന്ദര്‍ കൊട്ടിലില്‍ എന്നിവരും സംസാരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെകെ. ശൈലജയുംസ്വീകരണത്തിന് നന്ദി പറഞ്ഞു. അമേരിക്കയിലെ മലയാളി സംഘടനകളായ ഫൊക്കാന, ഫോമ എന്നിവയുടെ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us