തിരുവനന്തപുരം: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരായ പരാതിയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ചർച്ച ചെയ്തില്ല.  ഡിവൈഎഫ്ഐ വനിത നേതാവ് നൽകിയ പരാതിയിൽ അന്വേഷണം പൂർത്തിയായില്ലെന്നാണ് വിശദീകരണം.

നാളെ ചേരുന്ന സംസ്ഥാന സമിതിയോഗത്തിലും റിപ്പോർട്ട് ചർച്ചയ്ക്ക് വരില്ല. ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ സ്വീകരിക്കേണ്ട നിലപാടും തയ്യാറാക്കേണ്ട ലഘുലേഖകൾ സംബന്ധിച്ചുമാണ് ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയേറ്റ്

മന്ത്രി എ.കെ.ബാലനും പി.കെ. ശ്രീമതിയും അടങ്ങുന്ന കമ്മീഷനാണ് പി.ശശിക്കെതിരായ പീഡന പരാതി അന്വേിച്ചത്. അന്വേഷണത്തിൽ പികെ ശശി തെറ്റുകാരനെന്ന് കണ്ടെത്തിയതായും അദ്ദേഹത്തിന് എതിരെ നടപടിയെടുക്കുമെന്നും കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ പുറത്തുവന്നിരുന്നു.

ഓഗസ്റ്റ് 14നാണ് യുവതി പി.കെ.ശശിക്കെതിരെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതി നല്‍കിയത്. എന്നാൽ പരാതി പാർട്ടി തലത്തിൽ അന്വേഷിച്ച് നടപടിയെടുത്താൽ മതിയെന്ന നിലപാടിൽ യുവതി ഉറച്ചുനിന്നു. പൊലീസിൽ പരാതി നൽകാൻ അവർ തയ്യാറായില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.