scorecardresearch
Latest News

ട്രാൻസ്ജെന്റേർസിനെ മർദ്ദിച്ച കോഴിക്കോട് കസബ എസ്ഐക്കെതിരെ കേസ്

ലലാത്തിയുപയോഗിച്ച് ഓടിച്ച് വിടുക മാത്രമാണ് ചെയ്തതെന്നാണ് കസബ പൊലീസിന്റെ വിശദീകരണം

ട്രാൻസ്ജെന്റേർസിനെ മർദ്ദിച്ച കോഴിക്കോട് കസബ എസ്ഐക്കെതിരെ കേസ്
കോഴിക്കോട് പൊലീസ് മർദ്ദനമേറ്റ ടാൻസ് ജെൻഡേഴ്സ്

കോ​ഴി​ക്കോ​ട്: രാത്രിയിൽ കോഴിക്കോട് നഗരത്തിലൂടെ നടന്നുപോയ ട്രാൻസ്ജെന്റേർസിനെ മർദ്ദിച്ച സംഭവത്തിൽ കോഴിക്കോട് കസബ എസ്ഐ ശ്രീജിത്തിനെതിരെ കേസ്. ഡിജിപി ലോക്‌നാഥ് ബെഹ്റയുടെ നിർദ്ദേശത്തെ തുടർന്നാണ് കേസ് എടുത്തിരിക്കുന്നത്. കോ​ഴി​ക്കോ​ട് ഡി​സി​പി മെ​റി​ൻ ജോ​സ​ഫി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.

ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സാ​യ സു​സ്മി (38), മ​മ​ത ജാ​സ്മി​ൻ (43) എ​ന്നി​വ​ർ​ക്കാണ് കഴിഞ്ഞ ദിവസം പൊലീസ് മർദ്ദനമേറ്റത്. ഇവരുടെ ശരീരത്തിലാകെ മർദ്ദനമേറ്റ് മുറിഞ്ഞ പാടുണ്ടായിരുന്നു. ഇരുവരും പൊലീസ് വിട്ടയച്ച ശേഷം കോഴിക്കോട് ബീച്ച് ആശുപത്രിയിലെത്തി ചികിത്സ തേടിയിരുന്നു.

അ​തേ​സ​മ​യം അ​നാ​ശാ​സ്യ​ത്തി​ന് പ്രേ​രി​പ്പി​ച്ചു​കൊ​ണ്ടു​പോ​യി ബാ​ഗ് ക​വ​ർ​ച്ച ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സി​നെ കൈ​കാ​ര്യം ചെ​യ്ത​തെ​ന്നാ​ണു പോ​ലീ​സ് വി​ശ​ദീ​ക​ര​ണം. സംശയാസ്‌പദമായ സാഹചര്യത്തിൽ കണ്ടെത്തിയതിനെ തുടർന്ന് ഇവരെ ഓടിച്ചുവിട്ടതാണെന്നും എസ്ഐ മറുപടി പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Inquiry agianst kozhikode kasaba si for allegedly attacking transgenders

Best of Express