തിരുവനന്തപുരം: പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം മുറിക്കപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വിവാദ സ്വാമി ശ്രീഹരി എന്ന ഗംഗേശാനന്ദ തീർഥപാദകരെ ആശുപത്രിയിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി. പ്രതിയെ റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് പൊലീസ് സെല്ലിലേക്ക് മാറ്റിയത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ശ്രീഹരി നിലവിൽ നിരീക്ഷണത്തിൽ തുടരും. ചികിത്സയ്ക്ക് ശേഷം ഇയാളെ പൂജപ്പുര ജയലിലേക്ക് മാറ്റും. മജിസ്ട്രേറ്റ് മെഡിക്കൽ കോളേജിൽ നേരിട്ടെത്തിയാണ് പ്രതിയെ റിമാൻഡ് ചെയ്യാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
ഇയാള്‍ പീഡിപ്പിച്ച 23കാരിയായ നിയമവിദ്യാര്‍ത്ഥിനിയെ നിര്‍ഭയ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.
പേട്ട സിഐയുടെ നേതൃത്വത്തില്‍ ശനിയാഴ്ചയാണ് ഗംഗേശാനന്ദയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ച ഗംഗേശാനന്ദ തീര്‍ത്ഥപാദയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചത്. ഇതിനുശേഷം യുവതി പോലീസ് സ്റ്റേഷനില്‍ എത്തി മൊഴി നല്‍കുകയായിരുന്നു. പ്ലസ് വണ്ണില്‍ പഠിക്കുന്ന കാലം തൊട്ടേ ഇയാള്‍ തന്നെ പീഡിപ്പിക്കുകയാണെന്ന് ഇരുപത്തിമൂന്നുകാരിയായ യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.