പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. അട്ടപ്പാടിയിലെ വട്ടിയൂർ ആദിവാസി ഊരിലെ ഗീതു, സുനീഷ് ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ വച്ചായിരുന്നു മരണം.
കഴിഞ്ഞ നാല് ദിവസത്തിനിടെ അട്ടപ്പാടിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മൂന്നാമത്തെ ശിശുമരണമാണിത്. 2021ൽ ഇതുവരെ അട്ടപ്പാടിയിൽ 10 കുഞ്ഞുങ്ങൾ മരണപ്പെട്ടതായാണ് കണക്കുകൾ.
രണ്ട് ദിവസം മുൻപ് അട്ടപ്പാടിയിൽ ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ചിരുന്നു. തൂവ ഊരിലെ വല്ലി, രാജേന്ദ്രൻ ദമ്പതികളുടെ കുഞ്ഞായിരുന്നു മരിച്ചത്. ശരീര ഭാരം കുറവായതിനെത്തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
Also Read: പൊലീസ് പീഡനം: സംസ്ഥാനത്തെ ദൈവം രക്ഷിക്കട്ടേയെന്ന് ഹൈക്കോടതി