Latest News

അഞ്ച് വർഷം കൊണ്ട് അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് സി ഐ ഐ

നിക്ഷേപങ്ങള്‍ വരുന്നത് എഫ്എംസിജി, ആയുര്‍വേദ, മെഡിക്കല്‍ ഉപകരണ പാര്‍ക്കുകളുടെ മേഖലകളില്‍; ഡിജിറ്റല്‍ നൈപുണ്യം നല്‍കുന്നതിലും മുന്‍ഗണന

പ്രതീകാത്മക ചിത്രം | കടപ്പാട് : കെഎസ്ഐഡിസി

കൊച്ചി: കേരളത്തില്‍ നിലവിലുള്ള പതിനഞ്ചോളം വ്യവസായ സംരംഭകര്‍ 1500 കോടി രൂപയുടെ വികസനപദ്ധതികള്‍ നടപ്പാക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ (സിഐഐ). സംരഭകരുടെ വികസനപദ്ധതികള്‍ സംബന്ധിച്ച് സിഐഐ നടത്തിയ സര്‍വേയിലാണ് പുതിയ നിക്ഷേപങ്ങള്‍ക്കുള്ള താല്‍പ്പര്യങ്ങള്‍ കണ്ടെത്തിയതെന്ന് സിഐഐ ദക്ഷിണ മേഖലാ ചെയര്‍മാന്‍ സി കെ രംഗനാഥന്‍ പറഞ്ഞു.

വ്യവസായിക വളര്‍ച്ചയിലും നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള വിടവിന്റെ കാര്യത്തിലും പിന്നില്‍ നില്‍ക്കുന്ന വടക്കന്‍ കേരളത്തിലാകും പുതിയ സാധ്യതകള്‍ ഏറെയും കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് ഡിമാന്‍ഡ് വര്‍ധനയും അടുത്ത അഞ്ച് വര്‍ഷംകൊണ്ട് അഞ്ച് ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കാനാണ് സിഐഐ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തെ ഏകജാലക അനുമതി രാജ്യത്തെ തന്നെ ഇത്തരത്തില്‍പ്പെട്ട ഏറ്റവും മികച്ച സംവിധാനങ്ങളിലൊന്നാണ്. വ്യവസായികള്‍ക്കും ബിസിനസ്സുകാര്‍ക്കും പറയാനുള്ളത് കേള്‍ക്കാന്‍ തൊഴിലാളിസംഘടനകളും സന്നദ്ധത കാണിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് നിര്‍ദിഷ്ട എഫ്എംസിജി, ആയുര്‍വേദ, മെഡിക്കല്‍ ഉപകരണ പാര്‍ക്കുകളില്‍ സര്‍ക്കാരുമായി സഹകരിച്ച് നിക്ഷേപങ്ങള്‍ കൊണ്ടുവരാന്‍ സിഐഐ ശ്രമിക്കുക.

Read More: ലൈഫ്, ആര്‍ദ്രം, ഹരിത കേരളം, റീബില്‍ഡ് കേരള എന്നിവ ഏകീകരിക്കും; നവകേരളം കര്‍മ്മപദ്ധി രൂപീകരിക്കാൻ തീരുമാനം

കോവിഡ് 19 മൂലം വരുമാനനഷ്ടം നേരിടുന്ന ടൂറിസം മേഖലയിലുള്ളവരുടെ പ്രശ്‌നങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. വ്യവസായങ്ങളെ സഹായിക്കുന്നതിനായി ദുരന്ത നിവാരണ ഫണ്ട് സ്ഥാപിക്കാനും സിഐഐ മുന്‍കയ്യെടുത്തിട്ടുണ്ട്.

കോവിഡിന്റെ മൂന്നാം തരംഗം നേരിടുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി രാജ്യമെമ്പാടുമായി വന്‍പദ്ധതികള്‍ക്കാണ് സിഐഐ നേതൃത്വം നല്‍കുന്നത്. മൂന്നാം തരംഗം വരികയാണെങ്കില്‍ ലോക്ഡൗണ്‍ മുന്‍കൂട്ടി ആലോചിക്കാവുന്നതാണ്. എന്നാല്‍ പൊതുവായ ലോക്ഡൗണിന് പകരം പ്രദേശികമായ (മൈക്രോമാനേ ജ്‌മെന്റ്) ലോക്ഡൗണുകളാകും അഭികാമ്യമെന്ന് രംഗനാഥന്‍ പറഞ്ഞു.

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 15,411 എംഎസ്എംഇ യൂണിറ്റുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ചതായി സിഐഐ കേരളാ സംസ്ഥാന കൗണ്‍സില്‍ ചെയര്‍മാന്‍ ശ്രീനാഥ് വിഷ്ണു അവകാശപ്പെട്ടു.

കറുകുറ്റിയിലെ അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററിലെ 500 കിടയ്ക്കയുള്ള കോവിഡ് ആശുപത്രി, എട്ട് കോടി രൂപ നിർമ്മിച്ച 1850 ഓക്‌സിജന്‍ കിടക്കകള്‍ എന്നിവയുള്‍പ്പെടെ കോവിഡ് ചെറുക്കുന്നതിനായി സിഐഐ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളും ശ്രീനാഥ് വിശദീകരിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Industrialists shows interest in 1500 crores worth of projects in kerala says cii confederation of indian industries

Next Story
ലൈഫ്, ആര്‍ദ്രം, ഹരിത കേരളം, റീബില്‍ഡ് കേരള എന്നിവ ഏകീകരിക്കും; നവകേരളം കര്‍മ്മപദ്ധി രൂപീകരിക്കാൻ തീരുമാനംKerala Election 2021, Kerala Election Result, Kerala Election Results 2021, KERALA POLL RESULT 2021, kerala election result live, kerala election result today, Election results, Election result 2021, India elections 2021, Kerala Election Results 2021, Kerala election updates, Kerala election live blog, Kerala election result, Kerala election news, Kerala election news English, Election news, LDF, UDF, Congress, CPI(M), CPIM, Pinarayi Vijayan, CM face LDF, CM face Congress, CM face UDF, Who will win Kerala assembly election, Kerala election winner, Ramesh Chennithala, Oommen Chandy, Rahul Gandhi, Sabarimala, Love jihad, Metroman E Sreedharan, K Surendran, IUML, Muslim League, Mani faction, PJ Joseph faction, Jose K Mani, 2021 Kerala Assembly election, Kerala election result May 2, Pinarayi government, Leader of Opposition Chennithala, How many seats LDF won in 2016, How many seats UDF won in 2016
The moderation of comments is automated and not cleared manually by malayalam.indianexpress.com