scorecardresearch
Latest News

കണ്ണൂരില്‍ നിന്നും അഞ്ചിടത്തേക്ക് പറന്നുയർന്ന് ഇന്‍ഡിഗോ; കൂടുതല്‍ സര്‍വ്വീസുകള്‍ വരുന്നു

ഇന്‍ഡിഗോയ്ക്ക് പുറമെ മറ്റ് സ്വകാര്യ വിമാന സര്‍വ്വീസുകളും കണ്ണൂരില്‍ നിന്നും ആരംഭിക്കുന്നുണ്ട്

kannur Airport, IndiaGo, GoAir, SpiceJet, Air India Express, ie malayalam, കണ്ണൂർ വിമാനത്താവളം, ഗോ എയർ, സ്പെെസ് ജെറ്റ്, എയർ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ, ഐഇ മലയാളം

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വ്വീസ് ആരംഭിച്ചു. ആദ്യ വിമാനം ഇന്ന് പറന്നുയര്‍ന്നു. കണ്ണൂര്‍ മുതല്‍ ഹൈദരാബാദ് വരെ പോകുന്ന 6E7168 വിമാനമാണ് പറന്നത്. കണ്ണൂരില്‍ നിന്നും അഞ്ച് സര്‍വ്വീസുകളാണ് ഇന്‍ഡിഗോ ആരംഭിച്ചിരിക്കുന്നത്. ഹൈദരാബാദിലേക്കുള്ളതിന് പുറമെ ചെന്നൈ, ഹൂബ്ലി, ബാംഗ്ലൂര്‍, ഗോവ എന്നിവിടങ്ങളിലേക്കും സര്‍വ്വീസ് ആരംഭച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതിയുടെ ഭാഗമായാണ് പുതിയ സര്‍വ്വീസുകള്‍.

ഹൈദരാബാദിലേക്കുള്ള സര്‍വ്വീസ് രാവിലെ 9.15 നാണ് പുറപ്പെടുക. ഉച്ച കഴിഞ്ഞ് 1.25 ഓടെ ഈ വിമാനം തിരികെ എത്തും. ചൈന്നെ സര്‍വ്വീസ് ഉച്ച കഴിഞ്ഞ് 1.45 നാണ് പുറപ്പെടുക. ഇത് വൈകിട്ട് നാല് മണിയോടെ തിരിച്ചെത്തും. ഹൂബ്ലിയിലേക്കുള്ള വിമാനം വൈകിട്ട് 5.50 ന് പറന്നുയരുകയും രാത്രി 7.25 ഓടെ തിരിച്ചെത്തുകയും ചെയ്യും. ബെംഗളൂരു വിമാനം രാത്രി 8 മണിക്ക് പുറപ്പെട്ട് രാത്രി 9.25 ഓടെ തിരികെയെത്തും. ഗോവയിലേക്കുള്ള വിമാനം പുറപ്പെടുക രാത്രി 10.05 നായിരിക്കും. തിരിച്ചെത്തുന്നത് രാത്രി 11.55 മണിക്കാകും.

കണ്ണൂർ വിമാനത്താവളം

ഇന്‍ഡിഗോയ്ക്ക് പുറമെ മറ്റ് സ്വകാര്യ വിമാന സര്‍വ്വീസുകളും കണ്ണൂരില്‍ നിന്നും ആരംഭിക്കുന്നുണ്ട്. ഗോ എയര്‍ കണ്ണൂരില്‍ നിന്നും ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, മസ്‌ക്കറ്റ് എന്നിവിടങ്ങളിലക്കും സ്‌പൈസ് ജെറ്റ് ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കും സര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നല്‍കിയിട്ടുണ്ട്.

ഫെബ്രുവരി 28 മുതലാണ് ഗോ എയര്‍ കണ്ണൂരില്‍ നിന്നും സര്‍വ്വീസുകള്‍ ആരംഭിക്കുക. മസ്‌ക്കറ്റിലേക്കായിരിക്കും ആദ്യ പറക്കല്‍. ആഴ്ചയില്‍ മൂന്ന് സര്‍വ്വീസുകളാകും കണ്ണൂരില്‍ നിന്നുമുണ്ടാവുകയെന്ന് ഗോ എയര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കണ്ണൂരില്‍ നിന്നും ഗോ എയറിന് ആഭ്യന്തര സര്‍വ്വീസുകളുമുണ്ട്.

ഇതിന് പുറമെ, എയര്‍ ഇന്ത്യ എക്‌സ്പ്രസും കണ്ണൂര്‍ വിമാനത്തവളത്തില്‍ നിന്നും ബഹ്‌റെയ്ന്‍, കുവൈത്ത്, മസ്‌ക്കറ്റ് എന്നിവിടങ്ങളിലേക്ക് മാര്‍ച്ചോടെ സര്‍വ്വീസുകള്‍ ആരംഭിക്കും. നിലവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് കണ്ണൂരില്‍ നിന്നും ഷാര്‍ജ, അബുദാബി, റിയാദ്, ദോഹ എന്നിവടങ്ങളിലേക്ക് സര്‍വ്വീസുകളുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Indigo starts five new services from kannur airport hyderabad goa chennai bengaluru hubli