തിരുവനന്തപുരം : തലസ്ഥാനത്ത് പീഡന ശ്രമത്തിനിടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട വിവാദ സ്വാമി പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. താൻ ഉറങ്ങിക്കിടക്കുമ്പോഴാണ് പെൺകുട്ടി തന്റെ ജനനേന്ദ്രിയം മുറിച്ചത് എന്ന് ഗംഗേശാനന്ദ പറഞ്ഞു. യുവതിയുടെ കാമുകൻ അയ്യപ്പദാസ് എന്ന ചെറുപ്പക്കാരന്രെ സഹായത്തോടെയാണ് തനിക്ക് എതിരെ ആക്രമണം നടന്നതെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് പൊലീസ് അന്വേഷണം നടത്തുന്നത് എന്നും വിവാദ സ്വാമി ഗംഗേശാനന്ദ മാധ്യമങ്ങളോട് പറഞ്ഞു. സംഭവം നടന്ന വീട്ടിൽ തെളിവെടുപ്പിനായി എത്തിച്ചപ്പോളാണ് ഗംഗേശാനന്ദ മാധ്യമങ്ങളോട് സംസാരിച്ചത്.

യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച വിവാദ സ്വാമി ഗംഗേശാനന്ദയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. തിരുവനന്തപുരം പോക്സോ കോടതിയാണ് സ്വാമിയെ 3 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. ഇന്ന് വൈകിട്ടോടെയാണ് പൊലീസ് ഗംഗേശാനന്ദ തീർഥയുമായി തെളിവെടുപ്പിന് എത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ