കണ്ണൂര്‍: വനിതാ നേതാവിനെ അപമാനിക്കാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ മുസ്‌ലിം ലീഗ് നേതാവിനെതിരെ പാര്‍ട്ടി നടപടി. അഴിക്കോട് മണ്ഡലം ജനറല്‍ സെക്രട്ടറി കെ.പി.എ.സലീമിനെയാണ് പരാതിയെ തുടര്‍ന്ന്‍ സ്ഥലത്ത് നിന്ന് നീക്കിയത്.
കഴിഞ്ഞ ഓഗസ്റ്റ് 18നാണ് പഞ്ചായത്ത് അംഗമായ യുവതി പാര്‍ട്ടിക്ക് പരാതി നല്‍കുന്നത്. നടപടി വൈകിയതിനെ തുടര്‍ന്ന് യുവതി നിയമനടപടിക്കൊരുങ്ങിയിരുന്നു. പരാതി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് പെട്ടെന്ന് തന്നെ നടപടിയെടുക്കാന്‍ നേതൃത്വം നിര്‍ബന്ധിതരാവുന്നത്.
സലിം തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നും അപവാദങ്ങള്‍ പറഞ്ഞുവെന്നും പരാതിയില്‍ പറയുന്നു. സലീമിന്റെ ഇടപെടല്‍ ഭര്‍ത്താവിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതായും യുവതി ആരോപിക്കുന്നു. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ താന്‍ സ്വമേധയാ മാറി നില്‍ക്കുകയാണ് എന്നാണ് സലീമിന്റെ വിശദീകരണം. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കൂടിയാണ് സലിം.