scorecardresearch

Russia-Ukraine War: സുമിയിൽനിന്നെത്തിയ വിദ്യാർത്ഥികളുടെ അവസാന സംഘവും ചാർട്ടേഡ് ഫ്ലൈറ്റിൽ കൊച്ചിയിലേക്ക് പുറപ്പെട്ടു

റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈനിലെ സുമിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളടക്കമുള്ള ഇന്ത്യക്കാരുടെ ആദ്യ സംഘം ഇന്ന് രാവിലെ ആറ് മണിയോടെയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയിൽ എത്തിയത്.

Russia-Ukraine War: സുമിയിൽനിന്നെത്തിയ വിദ്യാർത്ഥികളുടെ അവസാന സംഘവും ചാർട്ടേഡ് ഫ്ലൈറ്റിൽ കൊച്ചിയിലേക്ക് പുറപ്പെട്ടു

ന്യൂഡൽഹി: സുമിയിൽ നിന്നുള്ള വിദ്യാർത്ഥികളെയും കൊണ്ടുള്ള അവസാനത്തെ ചാർട്ടേഡ് ഫ്ലൈറ്റ് ഡൽഹിയിൽനിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടു. ആകെ 252 പേരാണ് കേരളത്തിലെത്തേണ്ടിയിരുന്നത്. ഇവരിൽ 91 പേർ വൈകീട്ട് ആറിന് പുറപ്പെട്ട എയർ ഏഷ്യ ചാർട്ടേഡ് ഫ്ലൈറ്റിൽ കൊച്ചിയിലേക്ക് പോയി. പോളണ്ടിൽ നിന്നുള്ള ഇൻഡിഗോ ഫ്ലൈറ്റിൽ എത്തിയ 41 മലയാളികളുണ്ട്. ഇവരും വൈകിട്ട് പുറപ്പെട്ട ചാർട്ടേഡ് ഫ്ലൈറ്റിൽ കൊച്ചിയിലേക്ക് പോയിരുന്നു.

കേരള ഹൗസിൽ വിദ്യാർത്ഥികളെ കാണാനെത്തിയ ഡല്‍ഹിയിലുള്ള കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി വേണു രാജാമണി

എയർഫോഴ്സിന്റെ സി 17 ഫ്ലൈറ്റിൽ 120 മലയാളി വിദ്യാർത്ഥികളാണ് എത്തിച്ചേർന്നത്. ഇവരിൽ 48 വിദ്യാർത്ഥികളും ചാർട്ടേഡ് ഫ്ലൈറ്റിൽ കൊച്ചിയിലെത്തി.

ukraine, indian students, ie malayalam
ചാർട്ടേഡ് ഫ്ലൈറ്റിൽ കൊച്ചിയിലേക്ക് പുറപ്പെട്ട വിദ്യാർത്ഥികൾക്ക് റസിഡന്റ് കമ്മിഷണർ സൗരഭ് ജയിൻ യാത്രയയപ്പ് നൽകുന്നു

റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈനിലെ സുമിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളടക്കമുള്ള ഇന്ത്യക്കാരുടെ ആദ്യ സംഘം ഇന്ന് രാവിലെ ആറ് മണിയോടെയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയിൽ എത്തിയത്. സുമി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ ട്രെയിന്‍ മാര്‍ഗം ലിവിവില്‍ നിന്ന് പോളണ്ട് അതിര്‍ത്തിയിലെത്തിക്കുകയായിരുന്നു. 600 പേരെയായിരുന്നു ട്രെയിന്‍ മാര്‍ഗം അതിര്‍ത്തിയിലെത്തിച്ചതെന്ന് യുക്രൈനിലുള്ള ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചിരുന്നു. യുക്രൈന്‍ അധികൃതരാണ് ട്രെയിന്‍ സര്‍വീസിനുള്ള പ്രത്യേക സഹായം ചെയ്തതെന്ന് എംബസി കൂട്ടിച്ചേര്‍ത്തു.

Read More: Russia-Ukraine War News: പശ്ചിമേഷ്യയിൽ നിന്നുള്ള സന്നദ്ധ പോരാളികളെ യുദ്ധത്തിൽ വിന്യസിക്കുന്നതിന് പുടിന്റെ അംഗീകാരം

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Indian students evacuated from sumy last chartered flight leaving for kochi