കൊച്ചി: ദക്ഷിണ മേഖല റെയിൽവേ സമയക്രമത്തിൽ റെയിൽവേ ബോർഡ് മാറ്റം വരുത്തി. ട്രെയിനുകളുടെ സമയക്രമം പാലിക്കാൻ ലക്ഷ്യമിട്ട് ട്രാഫിക് തിരക്ക് കുറച്ചുകൊണ്ടുളള മാറ്റങ്ങളാണ് വരുത്തിയതെന്ന് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. ഇന്ന് അർദ്ധരാത്രി മുതലാണ് മാറ്റങ്ങൾ നടപ്പിൽ വരുത്തുക.

എറണാകുളം സൗത്തിൽ നിന്ന് നോർത്തിലേക്ക് സ്റ്റോപ്പ് മാറ്റുന്നതോടെ ട്രെയിനിന്റെ സമയത്തിൽ 25 മിനിറ്റെങ്കിലും റെയിൽവെയ്ക്ക് ലാഭിക്കാനാവും. നിലവിൽ എറണാകുളം സൗത്തിൽ നിന്ന് കോട്ടയം വഴി പോകാനായി എഞ്ചിൻ മാറ്റാനെടുക്കുന്ന സമയമാണ് ഇത്തരത്തിൽ ലാഭിക്കാനാവുക.

എന്നാൽ ഇത് വില്ലിങ്ടൺ ദ്വീപിലേക്ക് പോകുന്ന നാവിക സേന ഉദ്യോഗസ്ഥർക്കും, സിആർപിഎഫ് അടക്കമുളള ഉദ്യോഗസ്ഥർക്കും അൽപ്പം യാത്രാക്ലേശം സൃഷ്ടിച്ചേക്കും. എങ്കിലും ട്രെയിനുകളുടെ സമയക്രമം പാലിക്കാൻ ഏറെ സഹായകരമാകുന്നതാണ് പുതിയ മാറ്റം എന്നാണ് വിലയിരുത്തൽ.

തിരുവനന്തപുരത്ത് നിന്ന് പാലക്കാട് വഴി ന്യൂഡൽഹി വരെയും തിരിച്ചും സർവ്വീസ് നടത്തുന്ന കേരള എക്‌സ്‌പ്രസിന്റെ (12625/12626) സ്റ്റോപ്പിൽ മാറ്റം വരുത്തി. ഇനി മുതൽ എറണാകുളം ജംങ്ഷനിൽ ഈ ട്രെയിൻ നിർത്തില്ല. പകരം എറണാകുളം ടൗൺ നോർത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് സ്റ്റോപ് അനുവദിച്ചു.

കോട്ടയത്തിനും എറണാകുളത്തിനും ഇടയിൽ സർവ്വീസ് നടത്തുന്ന, 56386/56389 എന്നീ നമ്പറുകളിലെ പാസഞ്ചർ ട്രെയിനുകളും, 56363/56362 എന്നീ നമ്പറുകളിൽ നിലമ്പൂർ റോഡ്-എറണാകുളം റൂട്ടിൽ സർവ്വീസ് നടത്തുന്ന പാസഞ്ചർ ട്രെയിനുകളും ഒറ്റ ട്രെയിനാക്കി മാറ്റി. ഇനി മുതൽ 56363, 56362 എന്നീ നമ്പറുകളിൽ നിലമ്പൂർ-കോട്ടയം റൂട്ടിൽ നിലമ്പൂർ-കോട്ടയം-നിലമ്പൂർ പാസഞ്ചറായി ഇത് സർവ്വീസ് നടത്തും. ഈ ട്രെയിനിന് എറണാകുളം ജംങ്ഷന് പകരം എറണാകുളം ടൗണിലാണ് സ്റ്റോപ് അനുവദിച്ചിരിക്കുന്നത്.

ജൂലൈ ഒൻപത് മുതൽ 16791/16792 നമ്പർ ട്രെയിനുകൾ തിരുനൽവേലി വരെ നീട്ടിയിരുന്നു. ഇത് തുടരാനാണ് തീരുമാനം. ഇതോടെ പാലരുവി എക്‌സ്‌പ്രസ് തിരുനൽവേലിയിൽ നിന്ന് പാലക്കാടേക്കും പാലക്കാട് നിന്ന് തിരുനൽവേലിക്കും യാത്ര നടത്തും.

കൊലത്ത് നിന്ന് എടമണ്ണിലേക്ക് സർവ്വീസ് നടത്തിയിരുന്ന പാസഞ്ചർ ട്രെയിൻ (56335/56336) ചെങ്കോട്ട വരെ നീട്ടും.

വേഗത കൂട്ടിയ ട്രെയിനുകൾ

16352 നമ്പർ നാഗർകോവിൽ-മുംബൈ സിഎസ്എംടി പ്രതിവാര എക്‌സ്‌പ്രസിന്റെ വേഗത 60 മിനിറ്റ് വർദ്ധിപ്പിച്ചു. 16351 നമ്പർ മുംബൈ സിഎസ്എംടി-നാഗർകോവിൽ എക്‌സ്‌പ്രസിന്റെ വേഗത 45 മിനിറ്റാണ് വർദ്ധിപ്പിച്ചത്. 126422 നമ്പർ നിസാമുദ്ദീൻ – കന്യാകുമാരി എക്‌സ്പ്രസിന്റെ വേഗത 25 മിനിറ്റ് വർദ്ധിപ്പിച്ചു.

ആഴ്ചയിൽ നാല് ദിവസം നാഗർകോവിലിനും മുംബൈ സിഎസ്‌ടി സ്റ്റേഷനുകൾക്ക് ഇടയിൽ സർവ്വീസ് നടത്തുന്ന ട്രെയിനുകൾ 16340 നമ്പർ ട്രെയിൻ 30 മിനിറ്റ് വേഗത്തിലാക്കി. 12667 ചെന്നൈ എഗ്മോർ-നാഗർകോവിൽ, 16354 നാഗർകോവിൽ-കചെഗുഡ എക്‌സ്‌പ്രസ് എന്നിവയുടെ വേഗത 15 മിനിറ്റാണ് ഉയർത്തിയത്.

കന്യാകുമാരി-ഹൗറ എക്‌സ്‌പ്രസ് (12666), ചെന്നൈ സെൻട്രൽ-ആലപ്പുഴ എക്‌സ്‌പ്രസ് (22639), മുംബൈ സിഎസ്എംടി-ചെന്നൈ സെൻട്രൽ എക്‌സ്‌പ്രസ്(11041), കൊല്ലം-വിശാഖപട്ടണം എക്‌സ്‌പ്രസ് (18568) എന്നിവ പത്ത് മിനിറ്റ് വേഗത വർദ്ധിപ്പിച്ചു.

പുതുക്കിയ റെയിൽവെ സമയക്രമം….

ട്രെയിനുകൾ പുറപ്പെടുന്ന സമയം

(സീരിയൽ നമ്പർ,  ട്രയിൻ നമ്പർ, പേര്, പുറപ്പെടുന്ന സ്റ്റേഷൻ, നിലവിൽ പുറപ്പെടുന്ന സമയം, പുതിയ സമയം എന്ന ക്രമത്തിൽ)

ട്രയിനുകൾ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്ന സമയം

(സീരിയൽ നമ്പർ,  ട്രയിൻ നമ്പർ, പേര്, പുറപ്പെടുന്ന സ്റ്റേഷൻ, നിലവിൽ പുറപ്പെടുന്ന സമയം, പുതിയ സമയം എന്ന ക്രമത്തിൽ)

 

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ