എറണാകുളം: നാവികസേനയുടെ പൈലറ്റില്ലാ വിമാനം തകർന്നു വീണു. കൊച്ചി തുറമുഖത്താണ് സംഭവം. നാവികസേന വിമാനത്താവളത്തിൽ നിന്ന് പറന്ന് പൊങ്ങിയതിന് ശേഷം ഏതാനും മിനിറ്റുകൾക്കകമാണ് വിമാനം തകർന്ന് വീണത്. വെല്ലിങ്ഡൺ ഐലൻഡിലെ HHA ഇന്ധന പ്ലാന്റിന് സമീപമാണ് വിമാനം തകർന്ന് വീണത്. രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായത്.
പൈലറ്റില്ലാ വിമാനം ദിനേനയുളള സാധാരണ നിരീക്ഷണ പറക്കലിനിടെയാണ് തകർന്നു വീണത്. അപകടത്തിൽ ആളപായമോ മറ്റ് നാശ നഷ്ടമോ സംഭവിച്ചിട്ടില്ല. നേവിയുടെ എയർ ഫീൽഡിലാണ് അപകടം സംഭവിച്ചത്. അപകടത്തെ കുറിച്ച് അന്വേഷണം ഉണ്ടാകും.
ഉപരാഷ്ട്രപതി എത്താൻ മിനിറ്റുകൾ മാത്രം ശേഷിക്കെയാണ് അപകടം ഉണ്ടായതെന്നത് ആശങ്ക ഉയർത്തി.