കൊച്ചി: കുവൈറ്റിൽ കോട്ടയം സ്വദേശിനികുത്തേറ്റ് ആശുപത്രിയിലായതായി പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു. കുത്തേറ്റ കോട്ടയം സ്വദേശിയായ ഗോപിക ഷാജികുമാറിന് അടിയന്തിര ശസ്ത്രക്രിയ വേണ്ടി വന്നു. ശസ്ത്രക്രിയ്ക്കു ശേഷം കുവൈറ്റിലെ ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലാണ് ഗോപിക. അപകടനില തരണം ചെയ്തതായാണ് പ്രഥമ വിവരം.
ഈ നിർഭാഗ്യകരമായ സംഭവത്തെ കുറിച്ച് പൂർണമായ റിപ്പോർട്ട് അടിയന്തിരമായി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ടീറ്റിൽ അറിയിച്ചു. ഉന്നത തലത്തിൽ തന്നെ ഈ വിഷയം കൈകാര്യം ചെയ്യുമെന്നും അവർ അറിയിച്ചു. കുവൈറ്റിലെ ഇന്ത്യൻ എംബസി ഉന്നതതലത്തിൽ ഇടപെടും. കുവൈറ്റിലുളള ഇന്ത്യാക്കരുടെ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി ട്വീറ്റിൽ പറയുന്നു.