Latest News

സത്യപ്രതിജ്ഞ വെര്‍ച്ച്വല്‍ പ്ലാറ്റ്ഫോമിൽ ആക്കണം, നിർദേശവുമായി ഐഎംഎ

ഈ മാസം 20 നാണ് പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമായ സാഹചര്യത്തിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടത്തുന്നതിൽ നിർദേശവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). സത്യപ്രതിജ്ഞ ചടങ്ങുകൾ വെര്‍ച്ച്വല്‍ പ്ലാറ്റ്ഫോമിലേക്ക് മാറ്റണം. ഇത്തരം ഒരു നടപടിയിലൂടെ പ്രതിരോധത്തിന്റെ വലിയൊരു സന്ദേശം ജനങ്ങളിലേക്ക് എത്തും. ഐഎംഎ പുറത്തിറക്കിയ വാർത്തക്കുറുപ്പിൽ വ്യക്തമാക്കുന്നു.

എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ജനങ്ങൾ ഒത്തു കൂടിയത് രോഗ വ്യാപനത്തിന്റെ ഒരു കാരണം ആണെന്ന് ഐഎംഎ ചൂണ്ടിക്കാണിച്ചു. കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ നീട്ടിയ സർക്കാർ നടപടിയെ സംഘടന അഭിനന്ദിച്ചു. ലോക്ക്ഡൗണിന്റെ ഫലപ്രതമായ വിന്ന്യാസവും, വാക്‌സിനേഷനുമാണ് രോഗവ്യാപനം തടയാനുള്ള മാർഗങ്ങൾ എന്നും പത്രക്കുറിപ്പിൽ പറയുന്നുണ്ട്.

Read Also: കടല്‍ക്ഷോഭത്തില്‍ താഴ്ന്ന് വലിയതുറ കടല്‍പ്പാലം, ചിത്രങ്ങള്‍

ഈ മാസം 20 നാണ് പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം ചടങ്ങിന് വേദിയാകും. കോവിഡ് പ്രോട്ടോകോളുകൾ നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല. ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട 800 പേർക്കാണ് സെൻട്രൽ സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിച്ചിട്ടുള്ളത്.

അതേസമയം, രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം, മലപ്പുറം, എറണാകുളം, തൃശൂർ ജില്ലകളിൽ നാളെ മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വരും. മറ്റ് ജില്ലകളിൽ മേയ് 23 വരെ നിയന്ത്രണങ്ങൾ തുടരും. മൂന്ന് ആഴ്ച എങ്കിലും സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടണമെന്നാണ് ആരോഗ്യ സംഘടനകൾ നിർദേശിച്ചിരുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Indian medical association on pinarayi vijayan government swearing

Next Story
കടല്‍ക്ഷോഭത്തില്‍ താഴ്ന്ന് വലിയതുറ കടല്‍പ്പാലം, ചിത്രങ്ങള്‍cyclone tauktae,kerala,valiyathura pier,thiruvananthapuram
The moderation of comments is automated and not cleared manually by malayalam.indianexpress.com
X