ദുബായില്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 7 മില്യണ്‍ ദിര്‍ഹത്തിന്റെ (1.9 മില്യണ്‍ ഡോളര്‍) ഭാഗ്യം തേടിയെത്തിയത് മലയാളിയെ. മണക്കുടി വര്‍ക്കി മാത്യു എന്നയാള്‍ക്കാണ് ഏകദേശം 12 കോടി16 ലക്ഷത്തോളം രൂപ ജാക്ക്പോട്ട് അടിച്ചത്. വര്‍ക്കി മാത്യുവിനെ കൂടാതെ  മറ്റ്   ആറ്   ഇന്ത്യക്കാര്‍ക്കും ഓരോ ലക്ഷം ദിര്‍ഹം വീതം ജാക്ക്പോട്ട് അടിച്ചിട്ടുണ്ട്.

മലയാളിയായ പാലക്കാട് സ്വദേശി ശ്രീരാജ് എന്ന ചെറുപ്പക്കാരനും ഇതേ ലോട്ടറി തന്നെ നേരത്തേ അടിച്ചിരുന്നു. യുഎഇയില്‍ ഷിപ്പിംഗ് കോഓര്‍ഡിനേറ്ററായി ജോലി ചെയ്തിരുന്ന ശ്രീരാജ് കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് വിജയിയായത്. വര്‍ക്കിയെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ