ബെംഗളൂരു: ഇന്ത്യൻ വന്യജീവി ഫോട്ടോഗ്രാഫിയുടെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന തഞ്ചാവൂർ നടേശാചാരി അയ്യംപെരുമാൾ (ടി.എൻ.എ പെരുമാൾ-84) അന്തരിച്ചു. വന്യജീവി ഫൊട്ടോഗ്രഫി രംഗത്തെ ഇന്ത്യയിലെ ആദ്യ ഫൊട്ടോഗ്രഫർമാരിലൊരാളായ ഇദ്ദേഹം നിരവധി ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

Read More: ടി.എന്‍.എ.പെരുമാള്‍ – വെളിച്ചം വാര്‍ന്ന വാനം

അന്തർദേശീയ ഫൊട്ടോഗ്രഫി രംഗത്ത് ഏറെ ആദരിക്കപ്പെടുന്ന ഇദ്ദേഹത്തിന് 200 ലധികം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. നാഷണൽ പ്രസ് കൗൺസിൽ അവാർഡ്-1975, പ്രകൃതി ഫൊട്ടോഗ്രഫിയ്‌ക്കുള്ള കർണ്ണാടക ലളിത കല അക്കാദമി അവാർഡ്, യുകെയിലെ അസോസിയേറ്റ്ഷിപ്പ് ഓഫ് റോയൽ ഫൊട്ടോഗ്രഫിക് സൊസൈറ്റിയുടെ ഫെല്ലോഷിപ്പ്, ന്യൂഡൽഹി നേച്ചർ ഫൊട്ടോഗ്രഫി ഫെല്ലോഷിപ്പ്, ഇന്ത്യ ഇന്റർനാഷണൽ ഫൊട്ടോഗ്രഫിക് കൗൺസിൽ ഫെല്ലോഷിപ്പ്, പാക്കിസ്ഥാൻ സാലൺ ഗ്രൂപ്പ് ഫെല്ലോഷിപ്പ്, ഫ്രഞ്ച് ഫെഡറേഷൻ ദി ആർട് ഫൊട്ടോഗ്രഫികിന്റെ മാസ്റ്റർ ഫൊട്ടോഗ്രഫർ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.