Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

Live

Covid-19 India Live Updates: പനി ക്ലിനിക്കുകൾ കോവിഡ് ക്ലിനിക്കുകളാക്കണം; സർക്കാർ ആശുപത്രികൾ കോവിഡ് ചികിത്സയ്ക്ക് പ്രാധാന്യം നൽകണം

Covid-19 India Live Updates: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിൽ ഈ മാസം കോവിഡ് ചികിത്സക്ക് പ്രാധാന്യം നൽകണമെന്ന് സർക്കാർ

coronavirus, coronavirus news, india covid 19 news, lockdown news, kerala coronavirus cases, kerala covid 19 cases, covid 19 cases in kerala, coronavirus cases in kerala, kerala coronavirus latest news, kerala lockdown latest news, coronavirus in india, india coronavirus news, india covid 19 cases, kerala news, kerala covid 19 latest news, kerala coronavirus update, kerala coronavirus update today, kerala coronavirus cases update

Covid-19 India Live Updates:സംസ്ഥാനത്തെ പനി ക്ലിനിക്കുകൾ കോവിഡ് ക്ലിനിക്കുകളാക്കി മാറ്റാൻ സംസ്ഥാന സർക്കാരിന്റെ നിർദേശം. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിൽ ഈ മാസം കോവിഡ് ചികിത്സക്ക് പ്രാധാന്യം നൽകണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ഓക്സിജന്‍ കിടക്കകളും അഞ്ച് വീതം വെന്റിലേറ്ററുകളും സജ്ജമാക്കണണെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന് തന്നെ; ഡൽഹിയിൽ ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടി

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹി സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. മെയ് 17 രാവിലെ 5 മണിവരെയാണ് നീട്ടിയത്. രോഗം ബാധിക്കുന്നവരുടെ നിരക്ക് ഉയർന്ന് നിൽക്കുന്നതാണ് ലോക്ക്ഡൗൺ നീട്ടാൻ കാരണം. മെട്രോ സർവിസുകൾ ഉൾപ്പടെ ഉണ്ടാവില്ലെന്നും കേജ്‌രിവാൾ പറഞ്ഞു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 4.03 പേർക്ക് കോവിഡ് ബാധിച്ചു. 4,092 പേർക്കാണ് മരണം സംഭവിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2.18 കോടിയായി. നിലവിൽ 37.36 ലക്ഷം രോഗികളാണ് ചികിത്സയിലുള്ളത്. 1.79 കോടി ആളുകൾ ഇതുവരെ കോവിഡ് മുക്തരായി. കഴിഞ്ഞ ദിവസം മഹരാഷ്ട്രയിൽ 56,578 പുതിയ കേസുകളും കർണാടകയിൽ 47,563 കേസുകളും സ്ഥിരീകരിച്ചു. തമിഴ്നാട്, ഉത്തർപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ രോഗ ബാധിതർ.

ആദ്യമായി രാജ്യത്ത് ഐസിയുകളിലും വെന്റിലേറ്ററുകളിലും ഉള്ള രോഗികളുടെ എണ്ണം കേന്ദ്ര സർക്കാർ പുറത്തുവിട്ടു. രാജ്യത്ത് 50,000 -ത്തിൽ അധികം രോഗികൾ ഐസിയുവിലും 14,000 -ത്തിൽ അധികം പേർ വെന്റിലേറ്ററുകളിലുമാണ്.

Read More: ഓക്സിജൻ വിതരണം നിരീക്ഷിക്കാൻ സുപ്രീം കോടതിയുടെ ടാസ്ക് ഫോഴ്സ്

കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്ര, മധ്യപ്രദേശ്, തമിഴ്നാട്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഫോണിൽ സംസാരിച്ചു.

അതേസമയം കേസുകളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ ഇന്നലെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മേയ് 10 മുതല്‍ മേയ് 24 വരെയാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍.

Live Updates
2:59 (IST) 9 May 2021
രാജ്യത്ത് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 17 കോടി കടന്നു

രാജ്യത്ത് കോവിഡ്-19 വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 17 കോടി കടന്നതായി ആരോഗ്യമന്ത്രാലയം

#largestvaccinedrive #unite2fightcorona

Over 17 Crore #covidvaccine doses administered! pic.twitter.com/SqMYe16fSX
— Ministry of Health (@MoHFW_INDIA) May 9, 2021
1:07 (IST) 9 May 2021
സംസ്ഥാനത്ത് കോവിഡ് ചികിത്സ മാനദണ്ഡങ്ങള്‍ പുതുക്കി

രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കോവിഡ് ചികിത്സ മാനദണ്ഡങ്ങള്‍ പുതുക്കി. ആശുപത്രികളില്‍ പനിക്ക് ചികിത്സ നല്‍കുന്ന ക്ലിനിക്കുകള്‍ എല്ലാം കോവിഡ് ക്ലിനിക്കുകള്‍ ആക്കി മാറ്റാനാണ് നിര്‍ദേശം. പ്രോട്ടോക്കള്‍ അനുസരിച്ച് ലാബ് സേവനങ്ങള്‍, മരുന്ന്, പരിശോധനകള്‍ എന്നിവ കോവിഡ് രോഗികള്‍ക്ക് ലഭ്യമാക്കണം.

Read More: സജ്ജമാകാന്‍ ആരോഗ്യമേഖലയ്ക്ക് നിര്‍ദേശം; കോവിഡ് ചികിത്സാ മാനദണ്ഡങ്ങള്‍ പുതുക്കി

12:30 (IST) 9 May 2021
ക്ലിനിക്കുകൾ കോവിഡ് ക്ലിനിക്കുകളാക്കി മാറ്റാൻ നിർദേശം

സംസ്ഥാനത്തെ പനി ക്ലിനിക്കുകൾ കോവിഡ് ക്ലിനിക്കുകളാക്കി മാറ്റാൻ സംസ്ഥാന സർക്കാരിന്റെ നിർദേശം. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ ഈ മാസം കോവിഡ് ചികിത്സയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ഓക്സിജന്‍ കിടക്കകളും അഞ്ച് വീതം വെന്റിലേറ്ററുകളും സജ്ജമാക്കണണെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.

12:19 (IST) 9 May 2021
ഇന്ന് 35,801 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 35,801 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂര്‍ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂര്‍ 2297, ആലപ്പുഴ 2088, ഇടുക്കി 1046, പത്തനംതിട്ട 939, കാസര്‍ഗോഡ് 766, വയനാട് 655 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More: പിടിവിടാതെ കോവിഡ്; 35,801 പുതിയ കേസുകള്‍, 68 മരണം

8:48 (IST) 9 May 2021
ജമ്മു കശ്മീരിൽ കർഫ്യു മെയ് 17 വരെ നീട്ടി

ജമ്മു കശ്മീരിലെ 20 ജില്ലകളിൽ ഞായറാഴ്ച വരെ ഏർപ്പെടുത്തിയിരുന്ന കർഫ്യു മെയ് 17 രാവിലെ 7 മണി വരെ നീട്ടി.

8:45 (IST) 9 May 2021
കോവിഡ് പ്രതിരോധത്തിന് പഞ്ചായത്തുകൾക്കുള്ള ഗ്രാന്റ് മുൻകൂറായി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 240 കോടി

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പഞ്ചായത്തുകൾക്കുള്ള ഗ്രാന്റ് ഇന്ത്യയിലെ 25 സംസ്ഥനങ്ങൾക്ക് മുൻകൂറായി അനുവദിച്ച് കേന്ദ്ര സർക്കാർ. 8923.8 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ഇതിൽ 240.6 കോടി രൂപ കേരളത്തിന് ലഭിക്കും.

8:32 (IST) 9 May 2021
കോവിഡിൽ ധൈര്യമേകി, ആശ്വാസം പകർന്ന് ജനപ്രതിനിധികൾ വീട്ടുമുറ്റത്ത്

ആലപ്പുഴ: കോവിഡിനെ ഭയന്ന് വീടുകളിൽ കഴിയുന്നവർക്ക് ധൈര്യമേകിയും ആശ്വാസം പകർന്നും ജനപ്രതിനിധികളുടെ ഭവന സന്ദർശനം. പി.പി.ഇ. കിറ്റണിഞ്ഞാണ് ജനപ്രതിനിധികളും സംഘവും വീടുകൾ സന്ദർശിച്ചത്. പരിപാടിക്ക് നിയുക്ത എം.എൽ.എ. പി.പി. ചിത്തരഞ്ജൻ, ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജേശ്വരി എന്നിവർ നേതൃത്വം നൽകി.

മുഖ്യമന്ത്രി ഇന്നലെ വൈകിട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തണമെന്ന് നിർദ്ദേശിച്ചത്.

7:12 (IST) 9 May 2021
യുപിയിൽ കർഫ്യു മെയ് 17 വരെ

ഉത്തർപ്രദേശിലെ വരാന്ത കർഫ്യു മെയ് 17 വരെ നീട്ടിയതായി ഉത്തർപ്രദേശ് സർക്കാർ

6:50 (IST) 9 May 2021
ഡൽഹിയിൽ ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടി

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹി സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. മെയ് 17 രാവിലെ 5 മണിവരെയാണ് നീട്ടിയത്. രോഗം ബാധിക്കുന്നവരുടെ നിരക്ക് ഉയർന്ന് നിൽക്കുന്നതാണ് ലോക്ക്ഡൗൺ നീട്ടാൻ കാരണം. മെട്രോ സർവിസുകൾ ഉൾപ്പടെ ഉണ്ടാവില്ലെന്നും കേജ്‌രിവാൾ പറഞ്ഞു.

6:46 (IST) 9 May 2021
മെയ് 10 മുതൽ 18 വയസിന് മുകളിലുവർക്ക് വാക്സിൻ നല്കാൻ ഒരുങ്ങി കർണാടക

18-44 വയസിന് ഇടയിലുള്ളവർക്ക് വാക്സിൻ നല്കാൻ ഒരുങ്ങി കർണാടക സർക്കാർ. മെയ് ഒന്ന് മുതൽ വാക്സിൻ നല്കാൻ അനുമതി ലഭിച്ചിട്ടും വാക്സിൻ ലഭ്യമല്ലാത്തതിനാൽ വാക്സിനേഷൻ ആരംഭിക്കാൻ സാധിച്ചിരുന്നില്ല.

6:42 (IST) 9 May 2021
ബംഗാളിലെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്താൻ സഹായം വേണം; പ്രധാന മന്ത്രിക്ക് കത്തയച്ച് മമത

ബംഗാളിലെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്താൻ സഹായം ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രിക്ക് കത്തയച്ചു. ഞായറാഴ്ച അയച്ച കത്തിൽ മുഖ്യമന്ത്രി ഓക്സിജൻ കോൺസെൻട്രേറ്ററുകളുടെയും സിലിണ്ടറുകളുടെയും ജിഎസ്ടിയും കസ്റ്റംസ് ഡ്യൂട്ടിയും ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ടു.

5:17 (IST) 9 May 2021
ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലേക്ക് ഓക്സിജൻ ജനറേറ്ററുകൾ എത്തി; വീഡിയോ

ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലേക്ക് ഓക്സിജൻ ജനറേറ്ററുകൾ എത്തി; വീഡിയോ

4:41 (IST) 9 May 2021
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഓക്സിജൻ ടാങ്ക് നിർമാണം ഇന്ന് പൂർത്തിയാകും

കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി സ്ഥാപിക്കുന്ന 13,000 ലിറ്റർ കപ്പാസിറ്റിയുള്ള ഓക്സിജൻ ടാങ്ക് ഞായറാഴ്ച രാവിലെ 11 ന് നിർമാണം പൂർത്തിയാകും. ഒരു ദിവസത്തിനകം പ്രവർത്തനക്ഷമമാകും. കലക്ടറുടെ നിർദേശപ്രകാരം പികെ സ്റ്റീൽസ് ആണ് അവരുടെ ടാങ്ക് ഇവിടേക്ക് നൽകുന്നത്. ഏഴ് ദിവസത്തിനകം യുഎൽസിസി പണി പൂർത്തിയാക്കി.

Web Title: India kerala coronavirus live updates lockdown restrictions cases death

The moderation of comments is automated and not cleared manually by malayalam.indianexpress.com