തിരുവനന്തപുരം: രാജ്യമെങ്ങും ഇന്ന് ദീപാവലി ആഘോഷിക്കുന്നു. തിന്മയ്ക്കു മേൽ നന്മ നേടിയ വിജയത്തിന്റെ ഓർമയിൽ ദീപങ്ങൾ കൊളുത്തിയും പടക്കങ്ങൾ പൊട്ടിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും നാടെങ്ങും ദീപാവലി ആഘോഷത്തിലാണ്.

ദീപാവലിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളുണ്ട്. 14 വർഷത്തെ വനവാസത്തിനുശേഷം അയോധ്യയിൽ തിരിച്ചെത്തിയ ശ്രീരാമന്റെ വരവിന്റെ ആഘോഷമാണ് ദീപാവലിയായി ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ ആഘോഷമാണെന്ന് മറ്റൊരു പക്ഷവുമുണ്ട്.

കേരളത്തിൽ ഇന്നാണ് ദീപാവലി. പക്ഷേ ഉത്തരേന്ത്യയിൽ നാളെയാണ് ദീപാവലി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അഞ്ചു ദിവസം നീണ്ടുനിൽക്കുന്നതാണ് ദീപാവലി ആഘോഷം. ആഘോഷത്തിനിടെ ആക്രമണം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ