തിരുവനന്തപുരം: ഓരോ മനുഷ്യനെയും ചേർത്തുള്ളതാകണം വികസനം. വികസന കാഴ്ചപ്പാടിൽ പ്രകൃതിക്കും മനുഷ്യനും ഒരുപോലെ പ്രാധാന്യമുണ്ടെന്നും മുഖ്യമന്ത്രി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്തിന് സുരക്ഷ ഒരുക്കുന്നത് പോലെ തന്നെ പ്രധാനമാണ് ജൈവഘടനയെ സംരക്ഷിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യന് ആവശ്യമുള്ളതെല്ലാം പ്രകൃതിയിലുണ്ട് അതിനെ ഒരു നിക്ഷേപമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭരണഘടന മുന്നോട്ട് വെക്കുന്ന കാഴ്ചപ്പാടുകൾ ഈ ഏഴരപതിറ്റാണ്ട് രാജ്യത്ത് എത്ര ഫലവത്താകാൻ കഴിഞ്ഞെന്നു പരിശോധിക്കണം. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുമെന്ന് ഈ അവസരത്തിൽ പ്രതിജ്ഞ എടുക്കണം.
സംസ്ഥാനത്ത് ജനങ്ങൾക്കിടയിൽ സാമ്പത്തിക സമത്വം ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾക്കിടയിൽ അന്തരം ഇല്ലാതെ മുന്നോട്ട് പോകാൻ കഴിയണമെന്നും മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു.സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യസത്തിന്റെ ഉള്ളടക്കം മെച്ചപ്പെടുത്തുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.
Also read: സ്വാതന്ത്ര്യദിനത്തിൽ നൂറ് ലക്ഷം കോടി ഗതി ശക്തി മാസ്റ്റർ പ്ലാൻ പ്രഖ്യാപിച്ച് പ്രധാനമന്ത്രി