Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

72 Independence Day: മുഖ്യമന്ത്രി പതാക ഉയര്‍ത്തി; ഒന്നിച്ചു നിന്നാല്‍ ഏതു കൊടിയ ദുരന്തവും നേരിടാമെന്ന് പിണറായി വിജയന്‍

മതനിരപേക്ഷത നിലനിന്നാലേ സ്വാതന്ത്ര്യവും ജനാധിപത്യവും നിലനില്‍ക്കൂ എന്ന് മുഖ്യമന്ത്രി

72 Independence Day: തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തി​രു​വന​ന്ത​പു​ര​ത്ത് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ സ്വാ​ത​ന്ത്ര ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. വ​ലി​യ പ്ര​ള​യ​ക്കെ​ടു​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ്വാ​ത​ന്ത്രം ആ​ഘോ​ഷി​ക്കു​ന്ന​തെ​ന്നും നാ​ട് ഒ​രു​മി​ച്ച​തി​നാ​ൽ ദു​ര​ന്ത​ത്തി​ന്‍റെ ആ​ഘാ​തം കു​റ​ച്ചു​വെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

‘ലോകത്തെങ്ങുമുളള മലയാളികള്‍ക്ക് സ്വാതന്ത്ര്യദിനാശംസ നേരുന്നു. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ നമ്മുടെ നേതാക്കള്‍ വിഭാവനം ചെയ്ത ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിഞ്ഞുവോ എന്ന പരിശോധന സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ഓരോരുത്തരും നടത്തണം. ജനാധിപത്യവും മതനിരപേക്ഷതയുമാണ് നമ്മുടെ രാഷ്ട്രത്തിന്‍റെ ശക്തിസ്രോതസ്സ്. മതനിരപേക്ഷത നിലനിന്നാലേ സ്വാതന്ത്ര്യവും ജനാധിപത്യവും നിലനില്‍ക്കൂ എന്ന ചിന്ത ജനങ്ങളിലാകെ ഉണര്‍ത്താന്‍ സ്വാതന്ത്ര്യദിനാഘോഷം സഹായിക്കട്ടെ’, മുഖ്യമന്ത്രി വ്യക്തമാക്കി.

‘വലിയ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് ഇത്തവണ സ്വാതന്ത്ര്യദിനം വന്നെത്തുന്നത്. കേരളത്തിന്‍റെ ചരിത്രത്തില്‍ ഇത്രയും വലിയ ദുരന്തമുണ്ടായിട്ടില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ജനങ്ങളാകെയും ഒന്നിച്ചുനിന്നാണ് ഈ ദുരന്തത്തെ അതിജീവിക്കുന്നത്. നാം ഒന്നിച്ചു നിന്നാല്‍ ഏതു കൊടിയ ദുരന്തവും നേരിടാന്‍ കഴിയും എന്ന സന്ദേശമാണ് പ്രളയകാലത്തെ ജനങ്ങളുടെ കൂട്ടായ്മ നല്‍കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമതികള്‍ കാര്യമായ തോതില്‍ സഹായമെത്തിക്കുന്ന ഘട്ടമാണിത്. ഏതു തുകയും ചെറുതല്ല, വലുതുമല്ല. ഈ ബോധത്തോടെ എല്ലാവരും ആത്മാര്‍ത്ഥമായി ഈ രംഗത്ത് സഹായിക്കുകയും സഹകരിക്കുകയും ചെയ്യണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ വിധത്തിലുളള ജീവകാരുണ്യ നടപടികളിലൂടെയാവട്ടെ ഇക്കൊല്ലത്തെ നമ്മുടെ സ്വാതന്ത്ര്യദിനാഘോഷം’, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Independence day cm pinarayi vijayan hoist flag in tvm

Next Story
നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു, വിമാന സർവീസിൽ മാറ്റം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express