തിരുവനന്തപുരം: കേരളത്തിലും രാജ്യത്തിന്റെ 74-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടന്നു. വിവിധ ജില്ലകളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക് മന്ത്രിമാരും ഉദ്യോഗസ്ഥരും നേതൃത്വം നൽകി. മുഖ്യമന്ത്രിയുടെ അഭാവത്തിൽ തലസ്ഥാന ജില്ലയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പതാക ഉയർത്തി ഗാർഡ് ഓഫ് ഹോണർ സ്വീകരിച്ചത്. മുഖ്യമന്ത്രി കോവിഡ് നിരീക്ഷണത്തിൽ പോയതോടെയാണ് പകരം കടകംപള്ളിയെ നിയോഗിച്ചത്.

കൊല്ലത്ത് വനം മന്ത്രി കെ രാജു, പത്തനംതിട്ടയിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ, ആലപ്പുഴയിൽ ധനകാര്യ മന്ത്രി തോമസ് ഐസക്ക് എന്നിവർ പതാക ഉയർത്തിയപ്പോൾ എറണാകുളത്ത് കലക്ടർ എസ് സുഹാസാണ് സ്വാതന്ത്രദിന പരിപാടികൾക്ക് നേതൃത്വം നൽകിയത്. ഇടുക്കിയിൽ മന്ത്രി എം എം മണി, തൃശൂരിൽ കളക്ടർ എസ് ഷാനവാസ്, കാസർകോട് മന്ത്രി ഇ ചന്ദ്രശേഖരൻ, വയനാട്ടിൽ കളക്ടർ അദീല അബ്ദുല്ല, കോട്ടയത്ത് മന്ത്രി പി തിലോത്തമൻ, മലപ്പുറത്ത് ഡെപ്യൂട്ടി കളക്ടർ ഒ ഹംസ എന്നിവർ കോഴിക്കോട് എഡിഎം റോഷ്നി നാരായണൻ എന്നിവർ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു.

മലപ്പുറം കലക്ടർ ഉൾപ്പടെയുള്ളവർക്ക് കോവിഡ് സ്ഥിരീകരിക്കുകയും മന്ത്രിമാർ ഉൾപ്പടെ സ്വയം നിരീക്ഷണത്തിൽ പോവുകയും ചെയ്ത സാഹചര്യത്തിലാണ് വിവിധ ജില്ലകളിൽ മറ്റ് ഉദ്യോഗസ്ഥർ പരിപാടികൾക്ക് നേതൃത്വം നൽകിയത്. സാമൂഹിക അകലം പാലിച്ച് നൂറ് പേർ മാത്രമാണ് പരിപാടികളിൽ പങ്കെടുത്തത്.

india independence day, Swatantrata diwas 2020, Independence Day, Independence Day 2020, Happy Independence Day, 15 August Independence Day, India News, Live News, Independence Day News, Happy Independence Day 2019, 15 August History, 15 August Significance, 15 August Importanc, സ്വാതന്ത്ര്യദിനം, ആശംസകള്‍, സന്ദേശങ്ങള്‍, സ്വാതന്ത്ര്യദിന പ്രസംഗം, Independence Day, 15 august, Independence Day 2020, indian flag, Independence Day speech, freedom fighters, Independence Day poster, national flag, happy Independence Day, speech on Independence Day, august 15, india flag, freedom fighters of india, Independence Day images, Independence Day quotes, national anthem, Independence Day speech in english, happy Independence Day 2020, Independence Day song, Independence Day quiz, Independence Day speech in malayalam, 15th august, 74th independence day, Independence Day essay, 15th august 2020, National Geographic, National Geographic channel, India from Above, actor Dev Patel, India Independence Day, Independence Day celebrations, India Independence Day celebrations in US, Indian flag hoisting in time square, India Independence Day celebrations in Time square, സ്വാതന്ത്ര്യദിനാഘോഷം 2020, Independence Day speech, സ്വാതന്ത്ര്യദിന പ്രസംഗം, സ്വാതന്ത്ര്യ ദിന പ്രസംഗം കുട്ടികൾക്ക്, സ്വാതന്ത്ര്യ ദിന പ്രസംഗം 2019, independence day, independence day 2019, independence day speech, independence day speech 2019, independence day speech importance, Indian independence day speech preparation, independence day speech for kids, independence day for children, independence day teachers, independence day english, independence day malayalam,

അഹിംസയുടേയും ത്യാഗത്തിന്റെയും സഹനത്തിന്റെയും പാതയിലൂടെ ദീർഘകാലം നടന്ന സ്വാതന്ത്ര്യസമരപോരാട്ടത്തെ ഓർത്തെടുക്കാനും അതിന് നേതൃത്വം നൽകിയ ധീരർക്കു പ്രണാമം അർപ്പിക്കാനുമുള്ള അവസരമാണ് സ്വാതന്ത്ര്യദിനാഘോഷമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പ്രകൃതി ദുരന്തങ്ങളും മഹാമാരികളുമെല്ലാം അതിജീവിക്കാനും സാമ്രാജ്യത്തിന്റെ പുതിയ വെല്ലുവിളികൾ നേരിടാനും ഈ ലോകത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യമെന്നത് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ദിനംപ്രതി ഓർമിപ്പിക്കുന്ന കാലത്തുകൂടിയാണ് നമ്മുടെ പ്രയാണം. രാഷ്ട്രപിതാവ് മഹാത്മജിയുടെ നേതൃത്വത്തിൽ നടന്ന ഐതിഹാസികമായ സമര പോരാട്ടത്തിന്റെ ഫലമാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി മാറുന്നതിന് ഭാരതത്തിന് സാധിച്ചത് നാനാത്വത്തിൽ ഏകത്വം നിലനിർത്തി മുന്നോട്ടുപോകുന്നതിനാലാണ്. ദേശീയ ഐക്യത്തിന്റെ, മതേതരത്വത്തിന്റെ അടയാളമായാണ് നമ്മുടെ ദേശീയപതാക ഉയർന്നുനിൽക്കുന്നത്.

പ്രകൃതി ദുരന്തങ്ങളും മഹാമാരികളുമെല്ലാം അതിജീവിക്കാനും സാമ്രാജ്യത്തിന്റെ പുതിയ വെല്ലുവിളികൾ നേരിടാനും ഈ ലോകത്തിന് സാധിക്കും. അതിൽ ഗണ്യമായ സംഭാവന ചെയ്യാൻ നമ്മുടെ രാജ്യത്തിനും സംസ്ഥാനത്തിനും കഴിയും. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഉറപ്പുനൽകുന്ന ഭരണവ്യവസ്ഥിതി എക്കാലവും ഇന്ത്യൻ മണ്ണിൽ നിലനിർക്കുന്നതിന് നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്.

ഭരണഘടനയുടെ ആമുഖത്തിൽ ആലേഖനം ചെയ്തിരിക്കുന്ന വാക്യങ്ങൾ നമുക്കെന്നും വഴികാട്ടിയായിരിക്കും. പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ പുരോഗതിക്കും ഐക്യത്തിനും വേണ്ടി പ്രവർത്തിക്കുന്നതിനും സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഈ സ്വാതന്ത്ര്യദിനത്തിൽ നമുക്ക് ഒത്തൊരുമിക്കാമെന്നും സമത്വസുന്ദരമായി നമ്മുടെ രാജ്യത്തെ നിലനിർത്താമെന്നും മന്ത്രി പറഞ്ഞു.

ലോകവും നമ്മുടെ രാജ്യവും കോവിഡ്19 എന്ന മഹാമാരിയെ അതിജീവിക്കാനുള്ള പോരാട്ടത്തിലാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകളും ആരോഗ്യപ്രവർത്തകരും പോലീസ് സേനയും വിവിധ സർക്കാർ വകുപ്പുകളും പൊതുസമൂഹവും ഒറ്റക്കെട്ടായി കോവിഡിനെതിരെ പ്രതിരോധ വലയം തീർക്കുകയാണ്. നമ്മുടെ ദൈനംദിന ജീവിതത്തെയാകെ ഈ മഹാമാരി പ്രയാസത്തിലാക്കിയിട്ടുണ്ട്.

രോഗം വരാതിരിക്കാനും മറ്റുള്ളവർക്ക് പകരാതിരിക്കാനും അതീവ ജാഗ്രത ഇനിയും തുടർന്നേ പറ്റൂ. ഏറെ പ്രതിബന്ധങ്ങൾ നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് നമ്മൾ എല്ലാവരും മുന്നോട്ടുപോകുന്നത്. ലോക്ഡൗൺ കാലത്തും തുടർന്നുള്ള കർശനനിയന്ത്രണ കാലത്തും രോഗവ്യാപനം നിയന്ത്രിച്ചുനിർത്താനും ജനങ്ങൾക്ക് കരുത്തേകാനും ആരും പട്ടിണി കിടക്കാതിരിക്കാനും രോഗബാധിതരെ മികച്ച പരിപാലനത്തിലൂടെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാനും രോഗവ്യാപനം ഉണ്ടാകാത്ത രീതിയിൽ പ്രധാനപ്പെട്ട പരീക്ഷകൾ നടത്താനും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സാധിച്ചു. ഇന്ത്യയിലെ ചെറിയ സംസ്ഥാനങ്ങളിലൊന്നായ കേരളത്തിന്റെ മാതൃകയെ ലോകമാകെ അഭിനന്ദിച്ചിരുന്നു. രോഗവ്യാപനം ഇനിയുമുണ്ടാകുന്ന സാഹചര്യത്തിൽ നാമെല്ലാം ഇനിയും ജാഗരൂകരായിരിക്കണം. ശാരീരിക അകലം പാലിക്കുന്നതിനൊപ്പം സാമൂഹിക ഒരുമ നിലനിർത്തി മുന്നോട്ടുപോകണം. ജനകീയ പിന്തുണയോടെ പ്രതിരോധപ്രവർത്തനങ്ങൾ നടത്താനാവുന്നതുകൊണ്ടാണ് ഈ മഹാമാരിയെ ജനസാന്ദ്രതയേറിയ നമ്മുടെ സംസ്ഥാനത്തിന് മാതൃകാപരമായി നേരിടാനാകുന്നതെന്നും മന്ത്രി പറഞ്ഞു.

 

Also Read: Independence Day 2020 Live Updates: മൂന്ന് കോവിഡ് വാക്സിനുകൾ നിർണായക ഘട്ടത്തിൽ; എല്ലാവർക്കും ലഭ്യമാക്കാൻ പദ്ധതിയായെന്നും പ്രധാനമന്ത്രി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.