പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറി; അദ്ധ്യാപകനെ നാട്ടുകാർ മർദ്ദിച്ചു

കാസർകോട് ജില്ലയിലെ പരവനടുക്കത്താണ് സംഭവം

ranjith murder, trivandrum, vineeth, emalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,

കാസർകോട്: പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് നാട്ടുകാർ സ്കൂൾ അദ്ധ്യാപകനെ മർദ്ദിച്ചു. വിദ്യാർത്ഥിനിയുടെ പരാതിയിൽ അദ്ധ്യാപകനെതിരെ പൊലീസ് കേസെടുത്തു.

കാസർകോട് പരവനടുക്കം ഗവ ഹയർ സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. പ്രിൻസിപ്പൽ ഇൻ ചാർജായ രത്നാകരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സപ്ലിമെന്ററി പരീക്ഷയെഴുതാൻ സ്‌കൂളിലെത്തിയ ബിബിഎ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്.

വിദ്യാർത്ഥിനി ഹാൾ ടിക്കറ്റെടുക്കാൻ മറന്നതാണ് സംഭവങ്ങളുടെ തുടക്കം എന്നറിയുന്നു. ഇതേ തുടർന്ന് പ്രിൻസിപ്പലിന്റെ ചുമതലയിലായിരുന്ന രത്നാകരനെ കണ്ട് കാര്യം പറഞ്ഞു. നാളെ ഹാൾ ടിക്കറ്റ് കൊണ്ട് വന്ന് കാണിക്കണം എന്ന ഉപാധിയിലാണ് അദ്ധ്യാപകൻ വിദ്യാർത്ഥിനിയെ പരീക്ഷയെഴുതാൻ അനുവദിച്ചത്.

ഒന്നാം സെമസ്റ്റർ ബിബിഎ സപ്ലിമെന്ററി പരീക്ഷയെഴുതാനെത്തിയതായിരുന്നു വിദ്യാർത്ഥിനി. പെൺകുട്ടിയുടെ അടുത്ത് കസേരയിട്ടിരുന്ന അദ്ധ്യാപകൻ പരീക്ഷയ്ക്കിടെ അപമര്യാദയായി പെരുമാറിയതായാണ് പരാതി.

പരീക്ഷയെഴുതി പുറത്തേക്ക് വന്ന പെൺകുട്ടി ഇക്കാര്യം പുറത്തറിയിച്ചതോടെ നാട്ടുകാർ സംഘടിച്ചെത്തി അദ്ധ്യാപകനെ മർദ്ദിക്കുകയായിരുന്നു. പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ പരാതി എഴുതി വാങ്ങിയ ശേഷം അദ്ധ്യാപകനെ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Indecent behavior to girl student higher secondary teacher from kerala under police custody

Next Story
ട്രെയിനിൽ ഓടിക്കയറുന്നതിനിടെ പാളത്തിലേക്ക് വീണ് എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചുRojesh Roy, Kasargod LBS College Student. Train Accident, Kannur Railway Station
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express