Latest News

ഇനി മുതൽ പുതിയ തരം എൽപിജി സിലിണ്ടറും; കമ്പോസിറ്റ് സിലിണ്ടർ വിപണിയിൽ

അഞ്ച് കിലോ, 10 കിലോ തൂക്കം ഉള്ള രണ്ടു വകേദങ്ങളിൽ കമ്പോസിറ്റ് സിലിണ്ടര്‍ ലഭിക്കും

Indane Composite LPG cylinder, Indane Composite cylinder, Composite cylinder, Composite LPG cylinder, എൽപിജി സിലിണ്ടർ, കംപോസിറ്റ് സിലിണ്ടർ, Malayalam News, Kerala News, IE Malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്‍ഡേന്‍ കമ്പോസിറ്റ് എല്‍പിജി സിലിണ്ടര്‍ വിപണിയിലിറക്കി. ഹൈ-ഡെന്‍സിറ്റി പോളിത്തിലിന്‍ ഉപയോഗിച്ചാണ് കമ്പോസിറ്റ് സിലിണ്ടര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഫൈബര്‍ ഗ്ലാസിന്റെ കവചവും ഉണ്ട്. പുറമേ എച്ച്ഡിപിഇ ഔട്ടര്‍ ജാക്കറ്റും. അഞ്ച് കിലോ, 10 കിലോ തൂക്കം ഉള്ള രണ്ടു വേരിയന്റുകളില്‍ കമ്പോസിറ്റ് സിലിണ്ടര്‍ ലഭിക്കും.

സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജിആര്‍ അനില്‍ ആണ് സിലിണ്ടർ വിപണിയിലിറക്കിയത്. തുടക്കത്തില്‍ തിരുവനന്തപുരത്ത് മാത്രമാണ് കമ്പോസിറ്റ് സിലിണ്ടര്‍ ലഭിക്കുക. തുടര്‍ന്ന് കൊച്ചിയിലും കോഴിക്കോടും ലഭ്യമാക്കും. ക്രമേണ സംസ്ഥാനത്തൊട്ടാകെ കമ്പോസിറ്റ് സിലിണ്ടര്‍ ലഭിക്കും.

ഇപ്പോള്‍ ഉപയോഗത്തിലുള്ള പരമ്പരാഗത സിലിണ്ടറുകളെ അപേക്ഷിച്ച് നിരവധി ഗുണങ്ങള്‍ പുതിയ സിലിണ്ടറിനുണ്ട്. പരമ്പരാഗത സിലിണ്ടറുകളെ അപേക്ഷിച്ച് കമ്പോസിറ്റ് സിലിണ്ടറിന് ഭാരം കുറവായതിനാല്‍ കൈകാര്യം ചെയ്യാന്‍ സൗകര്യപ്രദമാണെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു.

Also Read: ഇന്ധന വില വര്‍ധനവ് സഭയില്‍; നികുതി ഭീകരതയെന്ന് പ്രതിപക്ഷം

കമ്പോസിറ്റ് സിലിണ്ടര്‍ സുതാര്യമായതിനാല്‍, സിലിണ്ടറിനുള്ളിലെ എല്‍പിജിയുടെ അളവ് ഉപഭോക്താവിന് കാണാന്‍ കഴിയും. റീഫില്ലിന് ഇത് സഹായകമാണ്.

പുതിയ സിലിണ്ടറിന് തുരുമ്പെടുക്കുകയില്ലെന്ന പ്രത്യേകതയും ഉണ്ട്. സുരക്ഷ ഉറപ്പാക്കുന്നതാണ് സിലിണ്ടർ എന്നും സർക്കാർ അറിയിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Indane composite lpg cylinder in kerala markets

Next Story
ആ കെട്ടിടം, ഒരു പ്രേതാലയമായി അവിടെ കിടക്കണം
The moderation of comments is automated and not cleared manually by malayalam.indianexpress.com