തിരുവനന്തപുരം: ഡി ജി പി ജേക്കബ് തോമസിന്റെ ഭൂമി കണ്ടുകെട്ടാനുളള നടപടികളുമായി ആദായ നികുതി വകുപ്പ്. ജേക്കബ് തോമസിന് തമിഴ് നാട്ടിലുളള 50.33 ഏക്കർ സ്ഥലമാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടാൻ തീരുമാനിച്ചത്.

ഭൂമി ജപ്തി ചെയ്യാൻ ആദായ നികുതി വകുപ്പ് നേരത്തേ നോട്ടിസ് നൽകിയിരുന്നു. തമിഴ്നാട്ടിലെ രാജപാളയത്ത് ബെനാമി ഇടപാടിൽ ജേക്കബ് തോമസ് 50.33 ഏക്കർ ഭൂമി സ്വന്തമാക്കി യെന്നാണ് ആരോപണം. ഇതേ തുടർന്നാണ് നടപടി. ഇത് സംബന്ധിച്ച നോട്ടീസ് അദ്ദേഹത്തി ന്റെ വസതിയിൽ പതിപ്പിച്ചു.

ജേക്കബ് തോമസിന്റെ സ്വത്ത് വിവരത്തിൽ ഈ ഭൂമിയുടെ വിവരം രേഖപ്പെടുത്തിയിരുന്നില്ല. 2001 ൽ ജേക്കബ് തോമസ് ഈ ഭൂമി വാങ്ങിയെന്നാണ് രേഖകൾ. വസ്തു ജേക്കബ് തോമസിന്റെ പേരിലും വിലാസം കൊച്ചിയിലെ സ്വകാര്യ കമ്പനിയുടേതുമായിരുന്നു. സർക്കാർ രേഖകളിൽ അദ്ദേഹത്തിന് ഈ വിലാസം ഇല്ലെന്നും കണ്ടെത്തി. കമ്പനിയുടെ ഡയറക്ടർമാരുടെ കൂട്ടത്തിലും ജേക്കബ് തോമസിന്റെ പേരില്ലെന്നും കണ്ടെത്തിയതിനെ തുടർന്നാണ് ഭൂമി കണ്ടെത്താൻ നടപടി ആരഭിച്ചതെന്നാണ് റിപ്പോർട്ട്.

നേരത്തെ രണ്ട് നോട്ടീസുകൾ അയച്ചുവെങ്കിലും അവ കൈപ്പറ്റിയില്ല. തുടർന്ന് വസ്തു ബെനാമി ഭൂമിയാണെന്ന് കണക്കാക്കി ജപ്തി ചെയ്യുമെന്നും വ്യക്തമാക്കി മൂന്നാമത് വീണ്ടും നോട്ടീസ് അയ്ക്കകയുമാണ് ചെയ്തത്.

സംസ്ഥാന വിജിലൻസിൽ ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് സ്വീകരിച്ച അന്വേഷണ നടപടികൾ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ബാർ കോഴക്കേസിൽ മുൻമന്ത്രിമാരായിരുന്ന കെ എം മാണി. കെ ബാബു എന്നിവർക്കെതിരെയുളള അന്വേഷണം, മുൻ ചീഫ് സെക്രട്ടറി കെ എം എബ്രഹാമുമായി ബന്ധപ്പെട്ട അന്വേഷണം, മന്ത്രിയായിരിക്കെ ഇ. പി ജയരാജന്റെ ബന്ധുനിയമനം സംബന്ധിച്ച അന്വേഷണം എന്നിങ്ങനെ ഒട്ടേറെ വിവാദങ്ങൾ അദ്ദേഹത്തിന്റെ കാലത്തുണ്ടായി.

സർക്കാരിന്റെ ആവശ്യപ്രകാരം അവധിയിൽ ജേക്കബ് തോമസ് അവധിയിൽ പ്രവേശിച്ചിരുന്നു.  പിന്നീട് അദ്ദേഹത്തെ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നും മാറ്റി ഐഎം ജി ഡയറക്ടറായി നിയമിച്ചു.  നിയമ നടപടികളുമായി ബന്ധപ്പെട്ടും ജേക്കബ് തോമസിനെതിരെ ഹൈക്കോടതിയുടെ പരാമർശങ്ങളുമുണ്ടായി.

ഇങ്ങനെ വിവാദത്തിൽ നിൽക്കെ അദ്ദേഹം രണ്ട് ഭാഗങ്ങളിലായി ആത്മകഥയെഴുതി. ഇതിൽ ആദ്യ ആത്മകഥ മുഖ്യമന്ത്രി പ്രകാശനം ചെയ്യാൻ തീരുമാനിച്ചിരുന്നുവെങ്കിലും വിവാദത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം അതിൽ നിന്നും പിൻവാങ്ങി. പിന്നീട് ഈ ആത്മകഥയുടെ പേരിൽ ജേക്കബ് തോമസിനെ സർക്കാർ സസ്പെൻഡ് ചെയ്തു.

Read More: ജേക്കബ് തോമസിന്റെ ആത്മകഥയിലെ ഭാഗം ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.