കൊച്ചി: ഭൂമി ഇടപാടിൽ നികുതി വെട്ടിപ്പ് നടത്തിയ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് പിഴ ചുമത്തി അദായനികുതി വകുപ്പ്. മൂന്ന് കോടി രൂപയാണ് അതിരൂപതയ്ക്ക് പിഴ ചുമത്തിയിരിക്കുന്നത്. ആദ്യ ഘട്ടമായി 55 ലക്ഷം രൂപ സഭ പിഴ അടയ്ക്കുകയും ചെയ്തു. ഇന്നലെയാണ് സഭ ഈ തുക അടച്ചത്. 16 ലക്ഷം രൂപയ്ക്ക് ഭൂമി കച്ചവടം നടത്താൻ ഉണ്ടാക്കിയ രേഖ ആദായനികുതി വകുപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

അതിരൂപതയ്ക്ക് പുറമെ ഇടനിലക്കാർക്കും പിഴ ചുമത്തിയിട്ടുണ്ട്. ഇടപാടുകാരന്‍ സാജു വര്‍ഗീസിനും സ്ഥലം വാങ്ങിയ ഗ്രൂപ്പിനും ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. ഇരുവരും 10 കോടി രൂപ പിഴ അടയ്ക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.

സഭയ്ക്കുണ്ടായ കടം വീട്ടുന്നതിന് വേണ്ടിയാണ് 2015ൽ കൊച്ചി നഗരത്തിലുണ്ടായിരുന്ന മൂന്ന് ഏക്കറോളം ഭൂമി വിറ്റത്. സെന്‍റിന് 9ലക്ഷത്തി അയ്യാരം രൂപ എന്ന നിരത്തിൽ 27 കോടി രൂപയ്ക്ക് വിൽക്കാൻ തീരുമാനിച്ചത്.എന്നാൽ ഇടനിലക്കാരൻ സാജു വർഗീസ് ഭൂമി 13.5 കോടി രൂപയ്ക്ക് വിൽപ്പന നടത്തിയെന്നാണ് ആധാരത്തിൽ കണിച്ചത്. സഭയ്ക്ക് കൈമാറിയത് 9 കോടി രൂപയും. 36 പ്ളോട്ടുകളായി സഭ കൈമാറിയ ഭൂമി പിന്നീട് ഇടനിലക്കാർ നാലും അഞ്ചും ഇരട്ടി തുകയ്ക്ക് മറച്ചുവിറ്റെന്നും അന്വഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു.

ഭൂമി ഇടപാടിൽ സഭയ്ക്ക് കാര്യമായ നേട്ടവും ഉണ്ടായില്ല. ഇതോടെ സാജു വർഗീസിനെ സഭയ്ക്ക് പരിചയപ്പെടുത്തിയ കർദിനാളിനെതിരെ വൈദീകർ രംഗത്തെത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വത്തിക്കാൻ ഇടപ്പെട്ട് അതിരൂപതയ്ക്ക് പുതിയ അഡ്മിനിസ്ട്രേറ്ററെ നിയോഗിച്ചതും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.