കൊച്ചി: അപുർവ്വ രോഗങ്ങളുടെ ചികിത്സക്കായി കേരളത്തിലെ മുന്നു മെഡിക്കൽ കോളജുകളെ മികച്ച ചികിത്സാ കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ ഹൈക്കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളജുകളെ പട്ടികയിൽ ഉൾപ്പെടുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം അടിയന്തര നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.
അപുർവ്വ രോഗബാധിതരായ കുട്ടികളുടെ സൗജന്യ ചികിത്സക്ക് സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റീസ് ഷാജി പി. ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്. കോടതി നിർദേശ പ്രകാരം 50 ലക്ഷം രുപ പ്രത്യേക അക്കൗണ്ടിൽ സർക്കാർ നിക്ഷേപിച്ചിരുന്നു.
അപൂർവ രോഗങ്ങളുടെ ചികിത്സക്കായുള്ള ദേശീയ നയപ്രകാരം എട്ട് മികച്ച കേന്ദ്രങ്ങൾ മാത്രമാണ് കേന്ദ്ര സർക്കാരിൻ്റെ പട്ടികയിലുള്ളതെന്നും കേരളത്തിൽ നിന്ന് ഒന്നു പോലും ഇല്ലന്നും സംസ്ഥാനത്ത് നിന്ന് മൂന്നു മെഡിക്കൽ കോളജുകളെ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനം കത്തെഴുതിയിരുന്നു. ഇതിൽ നടപടിയുണ്ടായിട്ടില്ലന്നും സർക്കാർ കോടതിയെ അറിയിച്ചു.
തുടർന്നാണ് നടപടിക്ക് കോടതി നിർദേശം നൽകിയത്. ചികിൽസക്കും മറ്റുമായുള്ള വി കെയർ പദ്ധതിക്ക് പണം ലഭിക്കുന്നുണ്ടന്നും അപൂർവ രോഗ ചികിൽസാ ഫണ്ടിൽ പണം എത്തുന്നതിന് മതിയായ മാധ്യമങ്ങളിലുടെ നൽകാനും കോടതി ഉത്തരവിട്ടു. സ്വീകരിച്ച നടപടി കേന്ദ്രം രണ്ടാഴ്ചക്കകം അറിയിക്കണം.
Also Read: യുഡിഎഫ് രാജ്യസഭാ സീറ്റില്‍ അപ്രതീക്ഷ പേര്; ആരാണ് ശ്രീനിവാസന് കൃഷ്ണന്?